• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളുടെ ഉപദ്രവിക്കുന്നവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു: ശിക്ഷ ഭാവിയിൽ മാതൃകയാവുന്നതെന്ന് യോഗി

ലഖ്നൊ: ഉത്തർപ്രദേശിൽ 20കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യുപി സർക്കാരിനെതിരെ ഗുരുതര ആരോപണമുയരുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രി. ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ എല്ലാ അമ്മമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അവകാശപ്പെടുന്നത്. ഹത്രാസിൽ 20കാരി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെയും രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചെന്നാണ് പോലീസിനെതിരെയുള്ള ആരോപണം ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിലൊന്ന്.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

 നടപടി ഉറപ്പ്

നടപടി ഉറപ്പ്

യുപിയിലെ അമ്മമാരെയും പെൺകുട്ടികളെയും ദ്രോഹിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടെങ്കിൽ അവരുടെ നാശം ഉറപ്പാണ്. ഭാവിയിൽ മാതൃകയാവുന്ന തരത്തിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക. യുപി സർക്കാർ എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് വികസനത്തിനും പ്രതിജ്ഞാബദ്ധമാണെന്നും ഹിന്ദിയിലുള്ള ട്വീറ്റിൽ യോഗി ആദിത്യനാഥ് കുറിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി വ്യാഴാഴ്ച വീഡിയോ കോളിൽ സംസാരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷത്തിന്റെ ധനസഹായം നൽകുമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

സമ്മർദ്ദം ഉയരുന്നു

സമ്മർദ്ദം ഉയരുന്നു

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങൾ പുറത്തുവരുന്നത്. സെപ്തംബർ 14ന് ഹത്രാസിൽ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ രണ്ട് ആക്രമണങ്ങളും ബലാത്സങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 11 വയസുകാരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുപി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നു.

 നീതി ലഭിക്കില്ല?

നീതി ലഭിക്കില്ല?

ഉത്തർപ്രദേശിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചത്. ഹത്രാസ് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് മറുപടി വേണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യ വിമർശകരിൽ ഒരാളാണ് ആസാദ്. ഉത്തർപ്രദേശിൽ ഭരണാ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും അതിനാൽ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വേണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടിരുന്നു.

 ആരോപണങ്ങൾ ഗുരുതരം

ആരോപണങ്ങൾ ഗുരുതരം

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കുടുംബത്തെ അന്ത്യോപചാരമർപ്പിക്കാൻ പോലും അനുവദിക്കാതെ വീട്ടിൽ പൂട്ടിയിട്ട ശേഷം പുലർച്ചെ 2.30 ഓടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചെന്നാണ് പോലീസിനെതിരെ ഉയർന്ന ആരോപണം. പെൺകുട്ടിയുടെ കുടുംബം പോലീസുകാരോട് തർക്കിക്കുന്നതിന്റെയും ബന്ധുക്കളായ സ്ത്രീകൾ ആംബുലൻസിന് മുകളിൽ കിടന്ന് കരയുന്നതിന്റെയും ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാതെ പെൺകുട്ടിയുടെ മൃതദേഹം നേരിട്ട് ദഹിപ്പിക്കാൻ കൊണ്ടുപോകുന്നതിൽ നിസ്സഹായായി അമ്മ കരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

 മൂന്നംഗ സംഘം

മൂന്നംഗ സംഘം

ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവം വളരെയധികം പൊതുപ്രാധാന്യമുള്ളതാണെന്ന് കോടതി കഴിഞ്ഞ ദിവസം കത്ത് മുഖേന സർക്കാരിനെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതായും നോട്ടീസിൽ പറയുന്നു. പ്രതിഷേധങ്ങൾക്കിടെ ഹത്രാസ് കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കരുതുന്നതായും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

English summary
Yogi Aadithyanath warns criminals inthe sate after Hathras case made outrage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X