Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ 74, കേന്ദ്രത്തില്‍ 400 ന് മുകളില്‍: രാജ്യത്ത് വീണ്ടും മോദി സര്‍ക്കാറെന്ന് ആദിത്യനാഥ്

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇത്തവണയും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് യോഗി ആദിത്യനാഥ്. എല്ലാം വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് യുപിയില്‍ ബിജെപി സഖ്യം 74 സീറ്റ് നേടും. കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കും ഒരു സ്വാധീനവും ഉത്തര്‍പ്രദേശില്‍ ചെലുത്താനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് ഗോരഖ് പൂരില്‍ പറഞ്ഞു.

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സംസ്ഥാനത്ത് ജാതിരാഷ്ട്രീയമാണ് കളിക്കുന്നത്. സഖ്യത്തിന്‍റെ പേരില്‍ അവര്‍ നടത്തുന്ന കള്ളക്കളി ജനം തിരിച്ചറിയും. സാധാരണ ജനങ്ങള്‍ മോദിക്കും ബിജെപിക്കും പിന്നിലാണ് അണിനിരക്കുന്നത്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും 2014 നേക്കാള്‍ വലിയ വിജയമായിരിക്കും 2019 ല്‍ ബിജെപിക്ക് ലഭിക്കുകയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

yogi

രാജ്യം മുഴുവന്‍ ഒരേ മുദ്രാവാക്യമാണ് മുഴക്കുന്നത്. ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍ എന്നതാണ് ആ മുദ്രാവാക്യം. മഹാസഖ്യത്തിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ വലിയ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ തവണ പ്രിയങ്ക പ്രചാരണം നടത്തിയപ്പോഴും കോണ്‍ഗ്രസിന് വലിയ തിരച്ചടി നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശും രാജ്യവും ഉപേക്ഷിച്ച ജാതി രാഷ്ട്രീയമാണ് മഹാസഖ്യം ഇപ്പോള്‍ സംസ്ഥാനത്ത് പയറ്റുന്നത്. യുപിയില്‍ ബിജെപിക്ക് 74 ല്‍ അധികം സീറ്റ് ലഭിക്കും. ദേശീയതലത്തില്‍ എന്‍ഡിഎയുടെ സീറ്റ് നില 400 മുകളില്‍ പോവും. കേരളത്തിലും ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

2014 ല്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 71 ലും വിജയിച്ചത് ബിജെപിയായിരുന്നു. രണ്ട് സീറ്റുകളില്‍ അവരുടെ സഖ്യകക്ഷിയായ അപ്നാ ദളും വിജയം കണ്ടു. 66 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് അമേഠിയിലും റായ്ബറേലിയിലും മാത്രമായിരുന്നു. സമാജ് വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിഎസ്പിക്ക് കഴിഞ്ഞ തവണ സീറ്റൊന്നും ലഭിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+