കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 74, കേന്ദ്രത്തില്‍ 400 ന് മുകളില്‍: രാജ്യത്ത് വീണ്ടും മോദി സര്‍ക്കാറെന്ന് ആദിത്യനാഥ്

Google Oneindia Malayalam News

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇത്തവണയും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് യോഗി ആദിത്യനാഥ്. എല്ലാം വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് യുപിയില്‍ ബിജെപി സഖ്യം 74 സീറ്റ് നേടും. കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കും ഒരു സ്വാധീനവും ഉത്തര്‍പ്രദേശില്‍ ചെലുത്താനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് ഗോരഖ് പൂരില്‍ പറഞ്ഞു.

<strong> ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ " title=" ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍" /> ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സംസ്ഥാനത്ത് ജാതിരാഷ്ട്രീയമാണ് കളിക്കുന്നത്. സഖ്യത്തിന്‍റെ പേരില്‍ അവര്‍ നടത്തുന്ന കള്ളക്കളി ജനം തിരിച്ചറിയും. സാധാരണ ജനങ്ങള്‍ മോദിക്കും ബിജെപിക്കും പിന്നിലാണ് അണിനിരക്കുന്നത്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും 2014 നേക്കാള്‍ വലിയ വിജയമായിരിക്കും 2019 ല്‍ ബിജെപിക്ക് ലഭിക്കുകയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

yogi

രാജ്യം മുഴുവന്‍ ഒരേ മുദ്രാവാക്യമാണ് മുഴക്കുന്നത്. ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍ എന്നതാണ് ആ മുദ്രാവാക്യം. മഹാസഖ്യത്തിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ വലിയ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ തവണ പ്രിയങ്ക പ്രചാരണം നടത്തിയപ്പോഴും കോണ്‍ഗ്രസിന് വലിയ തിരച്ചടി നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

<strong> കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി</strong> കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി

ഉത്തര്‍പ്രദേശും രാജ്യവും ഉപേക്ഷിച്ച ജാതി രാഷ്ട്രീയമാണ് മഹാസഖ്യം ഇപ്പോള്‍ സംസ്ഥാനത്ത് പയറ്റുന്നത്. യുപിയില്‍ ബിജെപിക്ക് 74 ല്‍ അധികം സീറ്റ് ലഭിക്കും. ദേശീയതലത്തില്‍ എന്‍ഡിഎയുടെ സീറ്റ് നില 400 മുകളില്‍ പോവും. കേരളത്തിലും ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

2014 ല്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 71 ലും വിജയിച്ചത് ബിജെപിയായിരുന്നു. രണ്ട് സീറ്റുകളില്‍ അവരുടെ സഖ്യകക്ഷിയായ അപ്നാ ദളും വിജയം കണ്ടു. 66 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് അമേഠിയിലും റായ്ബറേലിയിലും മാത്രമായിരുന്നു. സമാജ് വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിഎസ്പിക്ക് കഴിഞ്ഞ തവണ സീറ്റൊന്നും ലഭിച്ചില്ല.

English summary
yogi adhiyatnath on Loksabha Election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X