കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി | Oneindia Malayalam

ലക്‌നൗ: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക.

ദാവോസ് സമ്മിറ്റില്‍ പങ്കെടുക്കുന്ന 100 ഇന്ത്യന്‍ സിഇഒമാരില്‍ മുകേഷ് അംബാനിയും, ട്രംപ് പങ്കെടുക്കില്ല
ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് സന്യാസികളം പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇത്തരം ക്യാംപുകള്‍ സന്യാസികള്‍ക്ക് ഉപകാരപ്രദമാകുമെന്‌നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. പ്രയാഗ് രാജില്‍ കുംഭമേള നടക്കുന്നതിനിടയിലാണ് യോഗി ആദിത്യനാഥിന്റെ ഇത്തരം ഒരു പ്രസ്ഥാവന. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് കുംഭമേളയില്‍ ലക്ഷക്കണക്കിന് സന്യാസികളാണ് പങ്കെടുക്കുന്നത്.

yogi-adityanath

മുന്‍വര്‍ഷങ്ങളില്‍ 400 രൂപയായിരുന്നു ഉത്തര്‍പ്രദേശിലെ പെന്‍ഷന്‍ തുക. യോഗി ആദിത്യനാഥ് അത് 500 ആയി ഉയര്‍ത്തിയിരുന്നു. ദരിദ്രരായ സ്ത്രീകള്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ പദ്ധതിയില്‍ ഇതോടെ സന്യാസി സമൂഹവും ഉള്‍പ്പെടും.

ഇതോടെ യോഗി ഹിന്ദു അനുകൂലമായി മാത്രമാണ് ഭരിക്കുന്നതെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. യോഗി ആദിത്യനാഥിന്റേത് ഹിന്ദു പ്രീണനമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിതെന്നും സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. രാംലീലകളില്‍ രമാനായും ലക്ഷ്മണാനായും അഭിനയിക്കുന്ന അഭിനേതാക്കള്‍ക്കും പെന്‍ഷന്‍ നല്കണമെന്നും അഖിലേഷ് പരിഹസിച്ചു.

English summary
Yogi adithyanath annonce pension for sadhus in Uttarpradesh, aiming at the coming loksabha election for the appeasement of Hindu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X