Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമുടി ഭക്തിലയം; ഹനുമാന്‍ ദളിതനെന്ന് യോഗി ആദിത്യനാഥ്; രാവണഭക്തര്‍ മാത്രമേകോണ്‍ഗ്രസിന് വോട്ട് ചെയ്യു

Recommended Video

cmsvideo
    ഹനുമാന്‍ ദളിതനെന്ന് യോഗി | #YogiAdithyanath | Oneindia Malayalam

    ജയ്പൂര്‍: ഭാരതിയ ജനതാ പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് ഒടുവില്‍ ഹനുമാന്‍റെ ജാതി വെളിപ്പെടുത്തി.രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് റലിയില്‍ ദളിത് വോട്ട് ലക്ഷ്യമാക്കിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ ക്രൗഡ് പുള്ളറുമായ യോഗി ആദിത്യനാഥാണ് ഒടുവില്‍ ഹനുമാനും ജാതി സര്‍ട്ടിഫിക്കേറ്റ് നല്കിയത്.

    ഹനുമാന്‍ ആദിവാസി ഗോത്ര ദളിതനാണെന്ന് രാജസ്ഥാനിലെ ദളിത് വിഭാഗം ഏറെയുള്ള അല്‍വാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് യോഗിയുടെ പ്രസ്താവന.ഹനുമാന്‍ വനവാസിയായ ഗോത്രദളിതനാണ്.അദ്ദേഹം ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചെന്നും യോഗി പറയുന്നു.ശ്രീരാമന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ആണ് ഹനുമാന്‍ ആഗ്രഹിച്ചിരുന്നത്.അതിനാല്‍ ഇനി ആ ആഗ്രഹം നിറവേറ്റേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

    yogi

    ബിജെപിയുടെ അനിഷേധ്യനായ നേതാവ്,തെരഞ്ഞെടുപ്പു റാലികളിലെ ഏറ്റവും തിരക്കേറിയ യോഗി ആദിത്യനാഥ് കോണ്‍ഗ്രസിനെയും കടന്നാക്രമിക്കാന്‍ മറന്നില്ല.രാമഭക്തര്‍ കാവിക്കൊടിക്ക് വോട്ടുനല്കുമെന്നും രാവണനെ പൂജിക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ട് നല്കുമെന്നും യോഗി പറയുന്നു.

    അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവര്‍ത്തിക്കുന്നതായിരുന്നു യോഗിയുടെ പ്രസംഗങ്ങളെല്ലാം തന്നെ.മുഖ്യ പ്രചാരണ ആയുധവും രാമന്‍ തന്നെ.ബിജെപിയുടെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലാണ് അയോധ്യയും രാമക്ഷേത്രവും.മതവികാരത്തിലാഞ്ഞ് കുത്തി വോട്ട് നേടുന്ന തന്ത്രം വിജയിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

    യോഗി ആദിത്യനാഥ് ഹിന്ദുത്വവാദം ഇളക്കി വിടുമ്പോള്‍ ബിജെപിയുടെ നരേന്ദ്രമോദി സ്വയം വികസനത്തിന്‍റെ മുഖമായി അവതരിക്കുകയാണ്.ഇതാദ്യമായല്ല യോഗി ഹനുമാനെ വോട്ടിനായി കൂട്ടുപിടിക്കുന്ന്ത്.ചത്തീസ്ഗഢിലും ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞിരുന്നു.ഹനുമാന്‍ രാമനെ വനവാസക്കാലത്ത് രാക്ഷസരെ ഇല്ലാതാക്കാന്‍ സഹായിച്ചു.രാമന്‍ ത്രേതാ യുഗത്തില്‍ ചെയ്തതാണ് ബിജെപി രാമരാജ്യത്തിലുടെ നേടാന്‍ ശ്രമിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+