യോഗി ആദിത്യനാഥിന്‍റെ രാജസ്ഥാന്‍ റാലികള്‍ തുടങ്ങി.. പുതിയ തന്ത്രങ്ങളുമായി ബിജെപിയുടെ ക്രൗഡ് പുള്ളര്‍
Recommended Video

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഹിന്ദുത്വനേതാവുമായ യോഗി ആദിത്യനാഥിന് ഇത് തിരക്കേറിയ തിരഞ്ഞെടുപ്പ് കാലമാണ്.ബിജെപി നേതൃനിരയിലെ മോദി കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നേതാവാണ് യോഗി.രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറെയായെങ്കിലും യോഗിയുടെ തിരക്കുകള്‍ കാരണം നടന്നിരുന്നില്ല.ഒടുവില്‍ പങ്കെടുക്കുന്ന ആറു റാലികളില്‍ ആദ്യ രണ്ടുദിനങ്ങളിലെ റാലികള്‍ തീരുമാനിച്ചിരിക്കുന്നു.അദ്ദേഹം പങ്കെടുക്കുന്ന ആറു റാലികളും ഇസ്ലാം മതവിശ്വാസികള്‍ ഏറെയുള്ള ഇടങ്ങളിലാണ്.
21 റാലികള്‍ യോഗിക്കായി മാറ്റിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം തീരുമാനമെടുത്തിരുന്നില്ല.രാജസ്ഥാനില്‍ യോഗി പങ്കെടുക്കുന്ന ആദ്യ റാലി ഇന്നലെയും ഇന്നും ആണ് നടക്കുന്നത്. ബിജെപി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലീം മതവിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്.നാഗോര്‍ ജില്ലയിലെ മക്രാന മണ്ഡലത്തിലാണ് ആദ്യ റാലി.മുന്‍ എംഎല്‍എ സക്കിര്‍ ഹുസൈന്‍ ഗയ്സാവത് ആണ് ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.ഇവിടെ മുസ്ലീം ജനസംഖ്യ വളരെ കൂടുതലാണ്.ഇതേ ദിവസം തന്നെ ഫത്തേപൂര്‍ സിക്രിയിലും റാലി ഉണ്ട്.കോണ്‍ഗ്രസിന് ഇവിടെയും മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് ഉള്ളത്.

യോഗിയുടെ മൂനാമത്തെ റാലി ജോധ്പൂറിലെ പൊഖ്രാനില്‍ ആണ്.ബിജെപിയുടെ തര്‍താര്‍ മാത് പ്രതാപ് പൂരിയും കോണ്‍ഗ്രസിനായി സലേ മുഹമ്മദും മത്സരിക്കുന്നു.ചുരുക്കത്തില്‍ യോഗി പങ്കെടുക്കുന്ന ആദ്യ മൂനു റാലികളും കോണ്‍ഗ്രസ് മുസ്ലീം പ്രീണനത്തിനായി മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന മണ്ഡലങ്ങളാണ്.
ഇന്ന് അല്‍വാര്‍,ഭരത്പൂര്‍,മീവത്, എന്നിവിടങ്ങളിലാണ് യോഗിയുടെ റാലി.ഈ പ്രദേശങ്ങള്‍ ആള്‍കൂട്ടകൊലപാതകങ്ങളാലും പശു കടത്തലുകളും കൊണ്ട് വാര്‍ത്തകളിലിടം നേടിയതാണ്.തിജാറ,നാഗര്‍,മാല്‍ഖേഡ് എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള റാലികള്‍.മീവതിലെ ഭൂരിഭാഗം ജനങ്ങളും ഇസ്ലാം മത വിശ്വാസികള്‍ ആണെന്നതിനാല്‍ യോഗിയുടെ റാലികള്‍ എന്തു സംസാരിക്കുമെന്നത് വാര്‍ത്തയുണ്ടാക്കുമെന്ന് ചുരുക്കം.












Click it and Unblock the Notifications