കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപി

Google Oneindia Malayalam News

ലഖ്‌നൗ: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഇന്ത്യയില്‍ ഇരുപത്തിനാലിയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിച്ചു പോരുന്നത്. അതേസമയം കൊവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംസ്ഥാനത്ത് വലിയ പരിപാടികള്‍ നടത്താമെന്ന് നിലപാടുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്.

മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; റിയാദില്‍ നിന്നെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; റിയാദില്‍ നിന്നെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്

വന മഹോത്സം

വന മഹോത്സം

സംസ്ഥാനത്ത് നടത്താന്‍ പോകുന്ന വന മഹോത്സവത്തെ പിന്തുണച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രതികരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വലിയ പരിപാടികള്‍ നടത്താമെന്ന വാദമാണ് യോഗി മുന്നോട്ട് വെച്ചത്. വന മഹോത്സവത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ 25 കോടി തൈകള്‍ നടുമെന്നും യോഗി പറഞ്ഞു.

കൊവിഡ് കാലം

കൊവിഡ് കാലം

'കൊവിഡിന് മുന്‍പുള്ള കാലം, കൊവിഡ് കാലം, കൊവിഡിന് ശേഷമുള്ള കാലം എന്നിങ്ങനെ മൂന്നായി കാണാം. ഇത് കൊവിഡിന് മുമ്പുള്ള കാലം എങ്ങനെയാണ് കൊവിഡ് കാലം എങ്ങനെയാണ് കൊവിഡിന് ശേഷമുള്ള കാലം എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ ഇതി സഹായിക്കും.' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വലിയ പരിപാടികള്‍

വലിയ പരിപാടികള്‍

വനമഹോത്സവം ആരംഭിക്കുന്നതിന് മുന്നോടായിട്ടാണ് യോഗിയുടെ ഈ പരാമര്‍ശം. അതേസമയം തന്നെ നമ്മള്‍ കൊവിഡിനെതിരെ ശക്തമായി പോരാടണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. തൈകള്‍ വച്ചുപിടിക്കുമ്പോള്‍ നമ്മള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. അതൊരു നല്ല പ്രവര്‍ത്തിയായിരിക്കുമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കൊവിഡ് പടരുമ്പോള്‍

കൊവിഡ് പടരുമ്പോള്‍

അത്തരമൊരു കാഴ്ച്ചക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും യോഗി വ്യക്തമാക്കി. ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിക്കെതിരെ എല്ലാ പ്രതിരോധങ്ങളും തീര്‍ത്ത് കൊണ്ട് നമുക്ക് വനമഹോത്സവത്തിന്റെ ഭാഗമാവാമെന്ന് യോഗി ആഹ്വാനം ചെയ്തു. കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

 രണ്ട് മന്ത്രിമാര്‍ക്ക്

രണ്ട് മന്ത്രിമാര്‍ക്ക്

യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഗ്രാമവികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും ഇന്ന് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധരം സിംഗിന്റെ കുടംുബാംഗങ്ങളെ മുഴുവന്‍ നിരീക്ഷണത്തിലായിരുന്നു.

രാജ്യത്ത്

രാജ്യത്ത്

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 24859 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 19268 പേരാണ് മരണപ്പെട്ടത്. അതേസമയം ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. നിലവില്‍ 60 ശതമാനം നിരക്കിലാണ് ഇവിടെ കൊവിഡ് വിമുക്തി.

English summary
Yogi Adithyanath Said Big events can Held Amid Corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X