കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് വേണ്ടി മുസ്ലിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; വിഭജനത്തെ എതിര്‍ക്കണമായിരുന്നു: ആദിത്യനാഥ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Yogi Adityanath Spits Communal Statement Against Muslims | Oneindia Malayalam

ദില്ലി: മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചിട്ടും മുസ്ലിംങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരു സഹായവും ചെയ്തില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാകിസ്താന്‍റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്ലിങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകം; വെടിവെച്ച വ്യക്തിയടക്കം നാല് പേർ പിടിയിൽഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകം; വെടിവെച്ച വ്യക്തിയടക്കം നാല് പേർ പിടിയിൽ

വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം നടന്നുകൊണ്ടിരിക്കേയും ഫെബ്രുവരി എട്ടിന് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയുമാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. വോട്ടെടുപ്പിന് മുമ്പുള്ള യോഗി ആദിത്വനാഥിന്‍റെ വിദ്വേശ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തിയത്.

 yogi

ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ആതിദ്യനാഥിനെ പ്രചാരണത്തില്‍ നിന്ന് തടയണമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നേരത്തെ തിരഞ്ഞെടുപ്പ് റാലിക്കിടെ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിളിച്ച യോഗി ആദിത്യനാഥിന്‍റെ നടപടിയും വിവാദമായിരുന്നി. ഷഹീന്‍ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ആംആദ്മി പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു!! ആശങ്കയോടെ സിനിമാ ലോകംഅന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു!! ആശങ്കയോടെ സിനിമാ ലോകം

ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണ് അരവിന്ദ് കെജ്രിവാളിനെക്കൊണ്ടും ഒവൈസിയെക്കൊണ്ടും ഹനുമാന്‍ സൂക്തം ചൊല്ലിക്കുമെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.

English summary
yogi adityanath against muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X