കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ സമരത്തിനെതിരെ യോഗി ആദിത്യനാഥ്; ഹിന്ദു വംശഹത്യയായിരുന്നു

Google Oneindia Malayalam News

ന്യൂഡല്‍ഹി: 1921ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ മലപ്പുറത്ത് നടന്ന മാപ്പിള സമരത്തിനെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കളെ ആസൂത്രിതമായി വംശഹത്യ നടത്തുകയാണ് അന്ന് ചെയ്തതെന്ന് യോഗി ആരോപിച്ചു. ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി.

ഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ട ശേഷമാണ് യോഗി മലബാര്‍ സമരത്തെ ഹിന്ദു വംശഹത്യയായിരുന്നുവെന്ന് പറഞ്ഞത്. ഇത്തരം കൂട്ടക്കൊലകള്‍ ഇനി ആവര്‍ത്തിക്കരുത്. അതിന് വേണ്ടി എല്ലാ ഇന്ത്യക്കാരനും ഒരുമിക്കണമെന്നും യോഗി പറഞ്ഞു. ചരിത്രത്തെ ശരിയായ വിധം മനസിലാക്കണം. ചരിത്രം അറിയാത്ത ഒരു രാജ്യത്തിനും അവരുടെ ഭൂമി സംരക്ഷിക്കാനാകില്ലെന്നും യോഗി പറഞ്ഞു.

100 വര്‍ഷം മുമ്പാണ് കേരളത്തിലെ മാപ്പിളമാര്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതെന്ന് യോഗി പറയുന്നു. തികച്ചും ആസൂത്രിതമായ കലാപമായിരുന്നു ഇത്. ദിവസങ്ങളോളം നീണ്ടു നിന്നു. 10000ത്തിലധികം ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് ഒരു കണക്ക്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു- സംഘപരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന കഥകള്‍ യോഗിയും ചര്‍ച്ചയ്ക്കിടെ ആവര്‍ത്തിച്ചു.

y

1924ല്‍ സവര്‍ക്കര്‍ മാപ്പിള സമരത്തെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് എന്ന് യോഗി പറയുന്നു. മാപ്പിള സമരത്തിനിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും യോഗി പറയുന്നു. ആനി ബെസന്റും ഇക്കാര്യം പറഞ്ഞുവെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ആസ്തി വര്‍ധിച്ചു; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്; അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത്മോദിയുടെ ആസ്തി വര്‍ധിച്ചു; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്; അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത്

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു സമരം എന്നാണ് ചിലര്‍ പറയുന്നത്. മാപ്പിള സമരം എന്ന് ചിലര്‍ വിളിച്ചു. ഭൂപ്രഭുക്കന്‍മാര്‍ മുസ്ലിം കുടിയാന്‍മാരെ ചൂഷണം ചെയ്തിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഭൂപ്രഭുക്കന്‍മാര്‍ മാത്രമല്ലേ ആക്രമിക്കപ്പെടേണ്ടിയിരുന്നത്. എന്തിന് സാധാരണക്കാരായ ഹിന്ദുക്കളെ കൊലപ്പെടുത്തി. അവര്‍ മതംമാറാന്‍ തയ്യാറാകാതിരുന്നത് കൊണ്ടാണ് കൊന്നത്. ഇടതുപക്ഷ-മതനിരപേക്ഷ ചരിത്രകാരന്‍മാരാണ് ചരിത്രം വളച്ചൊടിച്ചത്. അവര്‍ എപ്പോഴും അനുനയത്തിനാണ് ശ്രമിച്ചത്. വോട്ട് ബാങ്ക് നോക്കി രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണച്ചു- യോഗി പറഞ്ഞു.

മാപ്പിള സമരത്തെ ചരിത്രകാരന്‍മാര്‍ സ്വാതന്ത്ര്യ സമരമായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് സംഘപരിവാര്‍ നേതാക്കളുടെ പ്രചാരണം. ബ്രിട്ടീഷുകാര്‍ക്കും ഭൂപ്രഭുക്കന്‍മാര്‍ക്കുമെതിരെ നടന്ന സമരമാണ് എന്ന് ചരിത്രക്കാരന്‍മാര്‍ പറയുന്നു. മലബാര്‍ സമരത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര സമര സേനാനികളായി 1971ല്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മലബാര്‍ സമരത്തില്‍ പങ്കാളികളായ 387 പോരാളികളുടെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) ഒരു കമ്മിറ്റി രൂപീകരിച്ചു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

English summary
Yogi Adityanath Alleged Moplah rebellion was genocide of Hindus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X