ഉത്തർപ്രദേശിലും വോട്ടർമാരെ വെട്ടിയെന്ന് യോഗി, 1.27 ഹിന്ദു വോട്ടർമാർ നീക്കം ചെയ്യപ്പെട്ടുവെന്ന്
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ ബിജെപിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ എസ്ഐആറിലൂടെ രാജ്യത്താകമാനം കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് എതിരെ സമരത്തിലാണ്. അതേസമയം ബിജെപി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ ആരോപണം പുറത്ത് വരുന്നത്.

വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പ്രത്യേക ഡ്രൈവിലൂടെ ഓരോ ബൂത്തിലും ക്യാംപെയ്ന് നടത്തി കൂട്ടിച്ചേര്‍ക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. വോട്ടവകാശം ഉണ്ടായിട്ടും നിരവധി പേരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കാതെ പോയതെന്നാണ് മനസ്സിലാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കമാല്‍ സാത്തി ആപ് ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് എസ്ഐആറിന് ശേഷം നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരെ കണ്ടെത്താനും അവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പ്രവര്‍ത്തകരോട് യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. വോട്ടകവാശമുളള ആരും ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന് എംപിമാരും എംഎല്‍എമാരും ജില്ലാ അധ്യക്ഷന്മാരും മണ്ഡലങ്ങളുടെ ചുമതലയുളള നേതാക്കളും അടക്കമുളളവര്‍ ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.


Click it and Unblock the Notifications
