പൂട്ടിക്കുന്നത് ലൈസന്‍സില്ലാത്ത അറവുശാലകള്‍, പ്രശ്നത്തിലാവില്ലെന്ന് വ്യാപാരികളോട് ആദിത്യനാഥ്
ലക്നൊ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലൈസന്‍സുള്ള അറവുശാലകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വ്യാപാരികള്‍ നടത്തുന്ന സമരത്തിനിടെ ഇറച്ചി വ്യാപാരികളുടെ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇടപെടല്‍. ഇതോടെ ഇറച്ചുവില്പ്പനക്കാര് നടത്തിവരുന്ന സമരം പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. ചര്‍ച്ച വിജയകരമായിരുന്നുവെന്ന് സംഘടനാ നേതാവ് സിറാജുദ്ദീന് ഖുറേഷിയും പറഞ്ഞു.
ലൈസന്‍സുള്ളവര്‍ നടപടി ഭയക്കേണ്ടതില്ലെന്നും അത്തരക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേ സമയം അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളെയും ഇറച്ചി വില്‍പ്പനക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്.

സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നതായിരുന്നു ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ യോഗി ആദിത്യനാഥ് ഇതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഇറച്ചി കച്ചവടക്കാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications