കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂട്ടിക്കുന്നത് ലൈസന്‍സില്ലാത്ത അറവുശാലകള്‍, പ്രശ്‌നത്തിലാവില്ലെന്ന് വ്യാപാരികളോട് ആദിത്യനാഥ്

Google Oneindia Malayalam News

ലക്‌നൊ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലൈസന്‍സുള്ള അറവുശാലകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വ്യാപാരികള്‍ നടത്തുന്ന സമരത്തിനിടെ ഇറച്ചി വ്യാപാരികളുടെ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇടപെടല്‍. ഇതോടെ ഇറച്ചുവില്‍പ്പനക്കാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. ചര്‍ച്ച വിജയകരമായിരുന്നുവെന്ന് സംഘടനാ നേതാവ് സിറാജുദ്ദീന്‍ ഖുറേഷിയും പറഞ്ഞു.

ലൈസന്‍സുള്ളവര്‍ നടപടി ഭയക്കേണ്ടതില്ലെന്നും അത്തരക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേ സമയം അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളെയും ഇറച്ചി വില്‍പ്പനക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്.

yogi-adityanath

സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നതായിരുന്നു ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ യോഗി ആദിത്യനാഥ് ഇതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഇറച്ചി കച്ചവടക്കാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.

English summary
Newly-elected Uttar Pradesh Chief Minister Yogi Adityanath on Thursday assured a delegation of meat traders on government's crackdown on illegal slaughterhouses running in the state and said that all legal meat shops will be opened again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X