കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കി,നേട്ടങ്ങള്‍ വേറേയും

  • By Desk
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് ദി നാഷണ്‍ സര്‍വ്വേയിലാണ് യോഗിയുടെ പേര് ഒന്നാം സ്ഥാനത്ത് എത്തിയത്. സർവേയിലെ മികച്ച ഏഴ് മുഖ്യമന്ത്രിമാരിൽ ആദിത്യനാഥ് മാത്രമാണ് ബിജെപി മുഖ്യമന്ത്രിയെന്നതാണ് മറ്റൊരു പ്രത്യേകത.

18 ശതമാനം പേരാണ് യോഗി ആദിത്യനാഥിനെ പിന്തുണച്ചത്. പത്തൊൻപത് സംസ്ഥാനങ്ങളിലായി 12141 പേരിൽ നിന്നും നേരിട്ടാണ് സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. വിശദാംശങ്ങളിലേക്ക്

 നേടങ്ങള്‍ ഇങ്ങനെ

നേടങ്ങള്‍ ഇങ്ങനെ

കുറ്റകൃത്യങ്ങള്‍ തുടച്ച് നീക്കി, കടുത്ത തിരുമാനങ്ങള്‍ എടുക്കാന്‍ പോലും ഭയപ്പെടാത്ത ക്ലീന്‍ ഇമേജ് ഉള്ള മുഖ്യമന്ത്രി എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. മാത്രമല്ല ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ യുപി ആകര്‍ഷകമായ നിക്ഷേപ സൗഹൃദ ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സര്‍വ്വേ പറയുന്നു.

 അരവിന്ദ് കെജരിവാളും

അരവിന്ദ് കെജരിവാളും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. 11 ശതമാനം പേരാണ് ഇരുവരേയും പിന്തുണച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്.

 മറ്റ് സ്ഥാനങ്ങള്‍

മറ്റ് സ്ഥാനങ്ങള്‍

10 ശതമാനം വോട്ടാണ് നിതീഷ് നേടിയത്. ഒഡീഷ മുഖ്യന്‍ നവീന്‍ പട്നായിക്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. 67 ശതമാനം പേര്‍ ഗ്രാമീണ മേഖലയില്‍ നിന്നും നഗരങ്ങളില്‍ നിന്നുള്ള 33 ശതമാനം പേരുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

 മികച്ച പ്രധാനമന്ത്രി

മികച്ച പ്രധാനമന്ത്രി

രാജ്യം ഇതുവരെ കണ്ടതിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. 16 ശതമാനം പേര്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു.13 ശതമാനം പേര്‍ അടല്‍ ബിഹാരി വാജ്‌പേയെ പിന്തുണച്ചു.

 മൂന്ന് ശതമാനം കുറഞ്ഞു

മൂന്ന് ശതമാനം കുറഞ്ഞു

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്ന മൂഡ് ഓഫ് നാഷന്‍ സര്‍വ്വേയിലും ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നായിരുന്നു ഫലം. 19 ശതമാനം പേരായിരുന്നു മോദിയെ പിന്തുണച്ചത്. എന്നാല്‍ എട്ട് മാസങ്ങള്‍ക്കിപ്പുറം മോദിയുടെ ജനപിന്തുണ 20 ശതമാനം വര്‍ധിച്ച് 37 ശതമാനമായിരുന്നു. നിലവില്‍ ഇത് 34 ശതമാനാണ്.

 കാരണം ഇതാണ്

കാരണം ഇതാണ്

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കര്‍ശക പ്രശ്നങ്ങള്‍ , ആന്‍ആര്‍സി, പൗരത്വ നിയമം തുടങ്ങിയ പ്രശ്നങ്ങളാണ് മോദിയുടെ ജനപിന്തുണയില്‍ ചെറിയ ഇടിവിന് കാരണമായതെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ്മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ്

അടുത്ത പ്രധാനമന്ത്രി; മുസ്ലീങ്ങള്‍ക്ക് പ്രിയം രാഹുല്‍ ഗാന്ധി! മോദിയെ പിന്തുണച്ച് 53 ശതമാനം പേര്‍അടുത്ത പ്രധാനമന്ത്രി; മുസ്ലീങ്ങള്‍ക്ക് പ്രിയം രാഹുല്‍ ഗാന്ധി! മോദിയെ പിന്തുണച്ച് 53 ശതമാനം പേര്‍

'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍''മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'

English summary
Yogi Adityanath best performing CM survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X