കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ തിരിച്ചടിക്കണമെന്ന് ബിജെപി എംപി പാര്‍ലമെന്റില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണമെന്നും ഭരണകക്ഷിയായ ബി ജെ പിയുടെ എം പി പാര്‍ലമെന്റില്‍. വിവാദ നേതാവ് യോഗി ആദിത്യനാഥാണ് ലോക്‌സഭയില്‍ ഈ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള നയങ്ങളാണ് തുടരുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

12 ലക്ഷം ഹിന്ദു സന്യാസിമാരുണ്ട് ഇന്ത്യയില്‍. അവരെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല. മുസ്ലിം പള്ളികളിലെ ഇമാമുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിങ്ങള്‍ക്ക് മടിയില്ല. ഇതാണോ നിങ്ങളുടെ മതേതരത്വം. നിങ്ങള്‍ മതേതരത്വം പ്രസംഗിക്കുക മാത്രമേയുള്ളൂ. നിങ്ങളുടെ അജണ്ട മുഴുവന്‍ വര്‍ഗീയതയാണ്. - കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് ചോദിച്ചു.

yogi-adithyanath

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിലായി 600 ലേറെ സാമുദായിക കലാപങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവേയാണ് ബി ജെ പി എം പി പൊട്ടിത്തെറിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കള്‍ക്ക് സ്വയമേ സംഘടിക്കുകയല്ലാതെ വേറെ വഴിയില്ല.

1984 ലെ സിഖ് കലാപം കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് നടന്നത്. കാശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ഓര്‍മവേണമെന്ന് യോഗി ആദിത്യനാഥ് കോണ്‍ഗ്രസിനോട് ആവര്‍ത്തിച്ചു. ഗോരഖ് പൂരില്‍ നിന്നുള്ള എം പിയാണ് 42 കാരനായ യോഗി ആദിത്യനാഥ്. ഹിന്ദു നേതാക്കളെ കൊലപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി ഹിന്ദുക്കള്‍ ഭരണത്തിലെത്തുന്നതോടെ തീരുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

English summary
BJP MP Yogi Adityanath said in Lok Sabha Hindus must be prepared to organize themselves and fight back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X