• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിയുടെ ആഗ്ര മോഡല്‍ പൊളിഞ്ഞു, വുഹാന് സമാനം, ചോദ്യവുമായി പ്രിയങ്ക, കോണ്‍ഗ്രസിന് രാഷ്ട്രീയായുധം!!

ദില്ലി: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. മാധ്യമങ്ങളും അത്തരം വിശേഷണങ്ങളായിരുന്നു നല്‍കിയത്. എന്നാല്‍ ഇത് കെട്ടിപ്പൊക്കിയ ഇമേജ് മാത്രമാണെന്ന് തെളിയുകയാണ്. പലയിടത്തും യുപിയില്‍ കടുത്ത സാഹചര്യമാണ് ഉള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ആഗ്രാ മേയര്‍ നവീന്‍ ജെയിനിന്റെ കത്ത് ചോര്‍ന്നിരിക്കുകയാണ്. ബിജെപി കൊട്ടിഘോഷിച്ച ആഗ്ര മോഡല്‍ വന്‍ പരാജയമായെന്നാണ് ഇയാള്‍ പറയുന്നത്. കോണ്‍ഗ്രസിന് പുതിയ രാഷ്ട്രീയ ആയുധമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ആദ്യത്തെ പ്രതികരണം തന്നെ പ്രിയങ്കയില്‍ നിന്നായിരുന്നു. ബിജെപി കടുത്ത പ്രതിരോധത്തിലാണ്. പക്ഷേ സാഹചര്യങ്ങള്‍ അതിലേറെ മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യോഗിയുടെ ഇമേജ്

യോഗിയുടെ ഇമേജ്

യോഗി ആദിത്യനാഥിന്റെ ഇമേജാണ് ഒറ്റയടിക്ക് ആഗ്ര മേയറുടെ കത്തില്‍ പൊളിഞ്ഞത്. കോവിഡില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിയെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ആഗ്ര മേയര്‍ നവീന്‍ ജെയിന്‍ യോഗിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോരുകയായിരുന്നു. ഏപ്രില്‍ 21നാണ് ജെയിന്‍ യോഗിക്ക് കത്തയച്ചത്. യോഗിയോട് കൈകൂപ്പി ആവശ്യപ്പെടുകയാണെന്നും, ആഗ്രയിലെ കാര്യങ്ങളെ ഗൗരവത്തോടെ കാണണമെന്നും ജെയിന്‍ ആവശ്യപ്പെടുന്നുണ്ട്.

അവകാശവാദം ഇങ്ങനെ

അവകാശവാദം ഇങ്ങനെ

ലോകം മുഴുവന്‍ ആഗ്ര മോഡലിനെ മാതൃയാക്കണമെന്നാണ് യോഗി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആഗ്ര വുഹാനിലെ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് മേയര്‍ പറയുന്നു. ഒരു പക്ഷേ ഇന്ത്യയിലെ വുഹാനായി ആഗ്രഹ മാറും. പ്രാദേശിക ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഴിവില്ലാത്തവരാണെന്ന് മേയര്‍ പറയുന്നു. ഹോട്ട്‌സ്‌പോട്ടുകളിലെ ക്വാറന്റൈന്‍ സെന്ററുകളില്‍ ദിവസങ്ങളോളം ആരും പരിശോധനകള്‍ നടത്തിയിട്ടില്ല. ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇവിടെയുള്ള രോഗികള്‍ക്കില്ല. വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും മേയര്‍ പറഞ്ഞു.

കൈകൂപ്പി പറയുന്നു

കൈകൂപ്പി പറയുന്നു

ആഗ്രയോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഓരോ ദിനം പിന്നിടുമ്പോഴും ഇവിടെ സാഹചര്യങ്ങള്‍ മോശമായി വരികയാണ്. രണ്ട് കൈയ്യും കൂപ്പി ഞാന്‍ പറയുകയാണ്, നിങ്ങള്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കണം. ആഗ്രയെ രക്ഷിക്കാന്‍ അതാണ് ഏക വഴി. സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ ആഗ്രയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് യോഗി സ്വയം പുകഴ്ത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ്. ആഗ്ര മോഡല്‍ വെറും തട്ടിപ്പാണെന്നും ഇവര്‍ പറയുന്നു. ഏപ്രില്‍ 12നാണ് ആഗ്ര മോഡലെന്ന വിശേഷണം യോഗി നടത്തിയത്. അപ്പോള്‍ തന്നെ 92 പോസിറ്റീവ് കേസുകള്‍ ജില്ലയിലുണ്ടായിരുന്നു..

യോഗി പറയുന്നു

യോഗി പറയുന്നു

യോഗി അവകാശപ്പെടുന്നത് പോലെയല്ല ആഗ്രയിലെ കാര്യങ്ങള്‍. മേയര്‍ കത്തെഴുതിയ ഏപ്രില്‍ 21ന് ഇവിടെ 313 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇന്ന് അത് 381 ആയി ഉയര്‍ന്നു. ഇതുവരെ 11 പേര്‍ ആഗ്രയില്‍ മരിച്ച് വീണു. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ചെറിയ നടപടികള്‍ അതിവേഗം സ്വീകരിച്ചാണ് ആഗ്ര കോവിഡിനെ പ്രതിരോധിച്ചതെന്ന് യോഗി അവകാശപ്പെട്ടിരുന്നു. ഇതിനായി വാര്‍ റൂമും അടിയന്തര സംഘവും ഉണ്ടായിരുന്നു എന്നും പറയുന്നു. ആഗ്ര മോഡലിന് പബ്ലിസിറ്റി നല്‍കാനും യോഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗിയുടെ ടീം വന്‍ പരാജയമാണെന്ന് മേയര്‍ തന്നെ പറയുന്നു.

ബിജെപി വീണു

ബിജെപി വീണു

രാജ്യവ്യാപകമായുള്ള യുപി മോഡലിന്റെ പ്രചാരണമാണ് പൊളിഞ്ഞത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഭില്‍വാര മോഡലിനൊപ്പം നില്‍ക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റിയത്. രാജസ്ഥാനിലെ ഈ ഫോര്‍മുല അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഇതുപോലെ ഒന്ന് സ്വന്തം പേരിലും വേണമെന്ന ആഗ്രഹമാണ് ആഗ്ര മോഡലിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ യോഗിയുടെ ടീമിലുള്ളവര്‍ അഴിമതിക്കാരും കഴിവില്ലാത്തവരുമാണെന്ന കാര്യം പുറത്തുവന്നിരിക്കുകയാണ്. നേരത്തെ യുപിയിലെ വിവിധ ആശുപത്രികളിലും യാതൊരു സൗകര്യവുമില്ലെന്ന കാര്യം പുറത്തുവന്നിരുന്നു.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ച് യോഗിക്കെതിരെ രംഗത്തെത്തി. ആഗ്രയിലെ സാഹചര്യം ഗുരുതരമാണ്. ഓരോ ദിവസവും പുതിയ രോഗികളുണ്ടാവുന്നു. ആഗ്ര മേയര്‍ തന്നെ പറയുന്നു സാഹചര്യം നിയന്ത്രണ വിധേയമല്ലെന്ന്, വേണ്ടത്ര പ്രവര്‍ത്തനം ഇവിടെയില്ല. യോഗി സര്‍ക്കാര്‍ മേയറുടെ കത്ത് പോസിറ്റീവായ രീതിയില്‍ കാണണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് കൂടുതല്‍ പരിശോധനയ്ക്കും ടെസ്റ്റുകള്‍ക്കും സുതാര്യതയോടെ മുന്‍ഗണന നല്‍കണമെന്നും, യഥാര്‍ത്ഥത്തില്‍ എന്തിനാണ് ബിജെപി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

ബിജെപിക്കെതിരെ ഒറ്റയടിക്ക് വലിയ രാഷ്ട്രീയ നേട്ടമാണ് പ്രിയങ്കയും കോണ്‍ഗ്രസും ഉണ്ടാക്കിയത്. രാഷ്ട്രീയ വിഷയങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നിന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഇതിന് പിന്നാലെ അഖിലേഷ് യാദവിനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കേണ്ടി വന്നു. മേയര്‍ പറയുന്നതിലൂടെ, ആഗ്ര മോഡല്‍ വന്‍ പരാജയമായിരിക്കുകയാണ്. നഗരം ചിലപ്പോള്‍ വുഹാന് സമാനമായി മാറിയേക്കൂ. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതിനുള്ള സമയമായെന്നും അഖിലേഷ് പറഞ്ഞു.

cmsvideo
  Priyanka gandhi says testing is still poor in UP | Oneindia Malayalam
  തടിയൂരാന്‍ യോഗി

  തടിയൂരാന്‍ യോഗി

  യോഗി പ്രതിരോധത്തിലായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രണ്ട് എംപിമാര്‍, ഒമ്പത് എംഎല്‍എമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ മേയറുടെ നേതൃത്വത്തിലുള്ള ഭരണത്തെയാണ് കുറ്റപ്പെടുത്തിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ ടീമിനെയും പ്രവര്‍ത്തനങ്ങള്‍ക്കായി യോഗി നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇറ്റാ എംപി ഹര്‍നാഥ് സിംഗിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആഗ്രയുടെ ഭാഗമായ ബ്രാജിലെ മണ്ഡലമാണ് ഇറ്റ. ഉപരാഷ്ട്രപതിയുടെ ഇടപെടല്‍ യോഗിക്ക് കൂടുതല്‍ സമ്മര്‍ദമാണ് നല്‍കുന്നത്. സ്വയം പരാജയമാണെന്ന് പുറത്തറിയിക്കാനുള്ള ശ്രമമാണ് യോഗി നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  English summary
  yogi adityanath's agra model is big flop mayor letter expose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X