കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മരണത്തില്‍ വികാരാധീനനായി യോഗി... വിദ്യാര്‍ത്ഥിയുടെ ചോദ്യത്തില്‍ വിതുമ്പല്‍!!

Google Oneindia Malayalam News

ലഖ്‌നൗ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വികാരാധീനനായി യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിലാണ് യോഗി വിതുമ്പി കരഞ്ഞത്. ലഖ്‌നൗവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയിലാണ് യോഗി എല്ലാവരെയും ഞെട്ടിച്ചത്. ചടങ്ങില്‍ തീവ്രവാദികളെ നേരിടാന്‍ മോദി സര്‍ക്കാര്‍ എന്തൊക്കെ ചെയ്‌തെന്നും യോഗി വിശദീകരിച്ചു. ഇത് സ്ഥിരം നടക്കുന്ന കാര്യങ്ങളെ പോലെയാണ് തോന്നുന്നത്, ഒരു ആക്രമണം നടക്കുന്നു സര്‍ക്കാര്‍ അന്വേഷിക്കുന്നു, പിന്നെ കാര്യങ്ങളൊക്കെ സാധാരണ നിലയിലേക്ക് മാറുന്നു. നിങ്ങളുടെ സര്‍ക്കാര്‍ ഇത് തടയാന്‍ എന്തു ചെയ്‌തെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. ഇതിന് ശേഷമാണ് യോഗി വിതുമ്പിയത്.

1

തീവ്രവാദത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് യോഗി പറഞ്ഞു. കശ്മീരില്‍ നടക്കുന്നത്, ഒരു വിളക്ക് ആളിക്കത്തുന്നത് അണയാന്‍ പോകുന്നു എന്ന സൂചനയാണ്. തീവ്രവാദം വേരോടെ ഇല്ലാതാവുന്നു. അതേസമയം സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദികളെ 48 മണിക്കൂറിനുള്ളില്‍ സൈന്യം വധിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടന്നിരുന്നു. ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ ഇവിടെ സാധിച്ചിരുന്നു. പോരാട്ടത്തിന്റെ തുടക്കമാണ് ഇതെന്നും യോഗി വ്യക്തമാക്കി. ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഒരു കശ്മീരി മാധ്യമപ്രവര്‍ത്തകന് മര്‍ദനമേറ്റു. പൂനെയിലാണ് സംഭവം. സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണിത്.

തന്നെ തല്ലിയവര്‍ കശ്മീരിലേക്ക് മടക്കി അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാധ്യമപ്രവര്‍ത്തകന്‍ ജിബ്രാന്‍ നാസിര്‍ പറഞ്ഞു. എന്നാല്‍ ഇത് ആസൂത്രിത ആക്രമണമല്ലെന്ന് ജിബ്രാന്‍ പറഞ്ഞു. അതേസമയം തന്നെ തല്ലിയര്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്ഷമ പറഞ്ഞെന്നും ഇയാള്‍ പറഞ്ഞു. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കായിക മേഖലയിലും പ്രതിസന്ധി തുടരുകയാണ്. സര്‍ക്കാരും ബിസിസിഐയും എന്ത് നടപടിയെടുത്താലും അത് അംഗീകരിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു.

പ്രതിപക്ഷ റാലിക്ക് ഇനി 5 നാള്‍..... കോണ്‍ഗ്രസിന് കൈ കൊടുക്കാനില്ലെന്ന് മമതയും ചന്ദ്രബാബു നായിഡുവുംപ്രതിപക്ഷ റാലിക്ക് ഇനി 5 നാള്‍..... കോണ്‍ഗ്രസിന് കൈ കൊടുക്കാനില്ലെന്ന് മമതയും ചന്ദ്രബാബു നായിഡുവും

ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്ത് പാകിസ്താന്‍ സര്‍ക്കാര്‍... ആദ്യ നടപടിജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്ത് പാകിസ്താന്‍ സര്‍ക്കാര്‍... ആദ്യ നടപടി

English summary
yogi adityanath gets emotional when asked about pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X