കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബിൽ പാസാക്കി യോഗി ആദ്യനാഥ് സർക്കാർ

Google Oneindia Malayalam News

ലഖ്നൗ; നിർബന്ധിത മതപരിവർത്തനത്തിനെതിരായ വിവാദ ബിൽ പാസാക്കി യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ബിൽ ഇനി ഉപരിസഭയിലേക്ക് അയക്കും. ഗവർണർ അംഗീകരിക്കുന്നതോടെ ബിൽ നിയമമാകും.

Yogi Adityanath

നേരത്തേ നവംബർ 24 നായിരുന്നു നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്. നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതായിരുന്നു ഓർഡിനൻസ്. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ പ്രായപൂര്‍ത്തിയാകാത്തവരെയോ മതപരിവർത്തനത്തിന് വിധേയരാക്കിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവാണ് ശിക്ഷം.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കൂട്ട മതപരിവര്‍ത്തനം നടക്കുകയാണെങ്കിൽ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നുണ്ട്. വിവാഹത്തിന് ശേഷം മതപരിവർത്തനം നടത്താൻ താത്പര്യമുണ്ടെങ്കിൽ രണ്ട് മാസം മുൻപ് തന്നെ ജില്ലാ മജിസ്ട്രേറ്റിനെ വിവരം അറിയിക്കണം. മതംമാറുന്നത് നിർബന്ധപൂർവ്വം അല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും വിവാഹം കഴിക്കുന്നവരുടേതാണെന്നും ഓർഡിനൻസിൽ പറയുന്നു. ലൗ ജിഹാദ് പോലുള്ള സംഭവങ്ങൾ തടയുന്നതിനായാണ് നിയമം എന്നാണ് സർക്കാർ വാദം.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് കുമ്മനം രാജശേഖരൻശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് കുമ്മനം രാജശേഖരൻ

തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യംകളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യം

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
Yogi Adityanath government passes bill against forced conversion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X