• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിയ്ക്ക് ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍! ബിജെപിക്കെതിരെ സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി

ലഖ്നൊ:യോഗി ആദിത്യ നാഥിന്റെ സര്‍ക്കാരിന് ഒരു വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി നേതാവാണ് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സുല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭര്‍ പ്രതികരിച്ചിരുന്നു. യുപിയിലെ മന്ത്രിയായ ഓം പ്രകാശ് എന്‍ഡിഎ സഖ്യത്തിലെ കക്ഷികൂടിയാണ്. സര്‍ക്കാരിനെ നന്നായി രൂപപ്പെടുത്തിയില്ലെങ്കില്‍ ബിജെപി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ലോക് ജന്‍ശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനും ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യം ബിജെപി പിന്തുടരേണ്ടതുണ്ടെന്നാണ് പാസ്വാന്‍ ചൂണ്ടിക്കാണിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ക്കുന്നു. രാജ്ഭര്‍ തങ്ങളുടെ മന്ത്രിയും സഖ്യകക്ഷിയും ആണെന്ന് പ്രതികരിച്ച ബിജെപി മന്ത്രി പ്രശ്നങ്ങളുണ്ടെങ്കില്‍ ക്യാബിനറ്റിന് മുമ്പാകെയാണ് പറയേണ്ടത് അല്ലാതെ പരസ്യം പ്രകടിപ്പിക്കുകയല്ല വേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി തലവനെതിരെ രംഗത്തെത്തിയത്. പാസ്വാന്റെ പ്രതികരണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍ മാത്രം

ശ്രദ്ധ ക്ഷേത്ര നിര്‍മാണത്തില്‍ മാത്രം

ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലും ആഘോഷങ്ങളിലും മധുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ത്രാണിയില്ല. സത്യം പറയുന്നത് കലാപമാണ്.. ഞാനിപ്പോള്‍ ഒരു കലാപകാരിയാണ്. യോഗി ആദിത്യനാഥിനും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയപ്പോഴാണ് യോഗി രാജ്ഭര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാം വിലാസ് പാസ്വാന് ശേഷം ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് രാജ്ഭര്‍. യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്നും പ്രതിഛായ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാജ്ഭര്‍ ചൂണ്ടിക്കാണിക്കുന്നു.

 യുപി തിര‍ഞ്ഞെടുപ്പിലും തിരിച്ചടി

യുപി തിര‍ഞ്ഞെടുപ്പിലും തിരിച്ചടി

ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. സംസ്ഥാനത്ത് രണ്ട് ശക്തമായ സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടത്. യോഗി ആദിത്യനാഥ് അ‍ഞ്ച് തവണ മത്സരിച്ച് ജയിച്ച ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂര്‍ തിരഞ്ഞെടുപ്പ് ഫലവുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്കും പ്രതിഛായകള്‍ക്കും മങ്ങലേല്‍‌പ്പിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വലിയ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോയതും ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെയാണ് ടിഡിപി എന്‍ഡിഎ വിട്ടത്. ഒടുവില്‍ സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് കാത്തുനില്‍ക്കാതെ എന്‍ഡിഎ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോള്‍ തങ്ങള്‍ സഖ്യത്തിന്റെ ഭാഗമാണ് ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് കാണാമെന്നും രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അനുനയ ശ്രമം പാളി

അനുനയ ശ്രമം പാളി

സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി തലവന്റെ പരസ്യപ്രസ്താവന പുറത്തുവന്നതോടെ അദ്ദേഹത്തെ അനുനയിപ്പിച്ച് സഖ്യത്തിനൊപ്പം നിര്‍ത്താന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് ഖന്ന ശ്രമം നടത്തിയിരുന്നു. 30 മിനിറ്റ് നേരം നീണ്ട ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് രാജ്ഭര്‍ വ്യക്തമാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. പാര്‍ട്ടി ആസ്ഥാനത്താണ് ആഘോഷപരിപാടികള്‍.

 വാഗ്ദാനങ്ങള്‍ പാലിച്ചില്ല!!

വാഗ്ദാനങ്ങള്‍ പാലിച്ചില്ല!!

സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തിയതെന്ന് രാജ്ഭര്‍ ഓര്‍മിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ കൈക്കൂലി ആവശ്യപ്പെടുന്നത് ചൂണ്ടിക്കാണിച്ച രാജ്ഭര്‍ പാവപ്പെട്ടവരോടും പിന്നാക്കം നില്‍ക്കുന്നവരോടും വിവേചനം കാണിച്ചാല്‍ സര്‍ക്കാരിന് അധികാരം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി തങ്ങളോട് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും പാര്‍ട്ടിയ്ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാല് വോട്ടുകളാണ് ഉള്ളതെന്നും രാജ്ഭര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ആശങ്കയെക്കുറിച്ച് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയോട് സംസാരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.. രാജ്ഭര്‍ പറയുന്നു.

എന്‍ഡിഎയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു: സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി പുറത്തേയ്ക്ക്!! തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി!!

മോദി മുക്ത ഭാരതത്തിന് വേണ്ടി ഐക്യം ഉറപ്പുവരുത്തണം: പ്രതിപക്ഷ പാര്‍ട്ടികളോട് രാജ് താക്കറെ, നോട്ടുനിരോധനം വലിയ തട്ടിപ്പ്, മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മടുത്തെന്ന്!!

English summary
As the Yogi Adityanath government in Uttar Pradesh celebrates a year today, an alliance partner has given it a poor assessment and has gone public with his view that there are "grave problems".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more