കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍ കലാപം: സര്‍ക്കാര്‍ പിന്‍വലിക്കുന്നത് 131 കേസുകള്‍, ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍!

Google Oneindia Malayalam News

ലഖ്നൊ: സമുദായിക വിഭജനത്തിനുള്ള നീക്കങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2013ലെ മുസാഫര്‍നഗര്‍- ശാമ് ലി കലാപവുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കെതിരെയുള്ള 131 കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2013 സെപ്തംബറിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാജ കേസുകള്‍ മാത്രമാണ് പിന്‍വലിക്കുന്നതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. 62 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് പാര്‍പ്പിടം നഷ്ടപ്പെട്ടത്. കലാപകാരികള്‍ക്ക് മാപ്പ് നല്‍കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം.

ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം! സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഡിലീറ്റ് ചെയ്തില്ലേങ്കില്‍!ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം! സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഡിലീറ്റ് ചെയ്തില്ലേങ്കില്‍!

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അക്രമത്തിന്റെ ഇരകളെയല്ല കൊലപാതകികളേയാണ് സംരക്ഷിക്കുന്നതെന്ന സന്ദേശമാണ് ഈ നീക്കം നല്‍കുന്നതെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും!

ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും!

രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കുന്ന കേസുകള്‍ മിക്കതും ഗുരുതരമായ കുറ്റം ചുമത്തിയിട്ടുള്ളവര്‍ക്കെതിരെയുള്ളതാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കുന്നത്. അതേസമയം കേസ് പിന്‍വലിക്കാനുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അക്രമത്തിന്റെ ഇരകളെയല്ല കൊലപാതകികളേയാണ് സംരക്ഷിക്കുന്നതെന്ന സന്ദേശമാണ് ഈ നീക്കം നല്‍കുന്നതെന്നും കപില്‍ സിബല്‍ ട്വിറ്റില്‍ ചൂണ്ടിക്കാണിച്ചു.

 വെറുതെ വിടുന്നത് കുറ്റവാളികളെ!!

വെറുതെ വിടുന്നത് കുറ്റവാളികളെ!!

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പുകള്‍ പ്രകാരം കേസെടുത്ത 13 പേരും, 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുള്ള 11 പേരും കേസുകള്‍ പിന്‍വലിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. തട്ടിക്കൊണ്ടുപോകല്‍, സ്ഫോടക വസ്തുുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളവര്‍ക്കെതിരെയുള്ള കേസുകളും ഇതോടൊപ്പം പിന്‍വലിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പുകള്‍ പ്രകാരമുള്ള 16 കേസുകളും ഇതിനൊപ്പം പിന്‍വലിക്കുന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദായങ്ങള്‍ക്കിടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനൊപ്പം മതത്തെയും സമുദായത്തേയും അപമാനിക്കുന്നത് സംബന്ധിച്ച കേസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

 ഒമ്പത് കേസുകള്‍ പിന്‍വലിച്ചു

ഒമ്പത് കേസുകള്‍ പിന്‍വലിച്ചു

നേരത്തെ 2018 ജനുവരിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒമ്പത് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. 2013ലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. യുപി മന്ത്രി സുരേഷ് റാണ, മുന്‍ മന്ത്രി സഞ്ജീവ് ബല്യാന്‍, എംപി ഭാരതേന്ദുസിംഗ്, എംഎല്‍എ ഉമേഷ് മാലിക്, ബിജെപി നേതാവ് സാധ്വി പ്രാച്ചി, എന്നിവര്‍ക്കെതിരെയുള്ള കേസുകളാണ് പൊതുതാല്‍പ്പര്യാര്‍ത്ഥം പിന്‍വലിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്പെഷ്യല്‍ സെക്രട്ടറി രാജ് സിംഗ് എഴുതിയ കത്തിനെയും ഉദ്ധരിച്ചാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. ബിജെപി എംഎല്‍എ സംഗീത് സോമിനൊപ്പം അക്രമങ്ങള്‍ക്കിടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയതില്‍ റാണയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മജിസ്ട്രേറ്റിനെ സമീപിക്കുകയും ചെയ്തിരുന്നു. ജനുവരി അ‍ഞ്ചിനായിരുന്നു ഈ സംഭവം.

131 പേരില്‍ ബിജെപി നേതാക്കളും!!

131 പേരില്‍ ബിജെപി നേതാക്കളും!!

യോഗി ആദിത്യനാഥിന്റെ യുപി സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നവരില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഫെബ്രുവരിയിലാണ് മുസാഫര്‍ നഗറിലേയും ഷംമ്ലിയിലേയും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അയച്ച കത്തിലാണ് കലാപവുമായി ബന്ധപ്പെട്ട 131 കേസുകളുടെ വിവരങ്ങളുള്ളത്. 2018ല്‍ ബല്യാണ്‍ യോഗി ആദിത്യ നാഥിനെ കണ്ട് 402 കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപ കാലത്ത് ഹിന്ദുക്കള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവയില്‍ അധികവും. രണ്ടിടങ്ങളിലെയും പോലീസ് സ്റ്റേഷനുകളിലായി 1,455 പേര്‍ക്കെതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുപി ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും മുസ്ലിങ്ങളും ഹിന്ദുക്കളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

English summary
The Bharatiya Janata Party government of Yogi Adityanath in Uttar Pradesh has reportedly started the process of withdrawing 131 cases linked to the 2013 communal riots in Muzaffarnagar and Shamli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X