• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിക്ക് വെല്ലുവിളിയായി ഹിന്ദു യുവവാഹിനി... ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ, പ്രശ്‌നം കൈവിടുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് പുതിയ മൂന്ന് വെല്ലുവിളികള്‍. ഒരുവശത്ത് ഹിന്ദു വോട്ടുകള്‍ ബിജെപിയെ കൈവിടുന്നുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഒപ്പം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും എസ്പിയിലേക്കും തിരിച്ചെത്തുകയാണ്. പ്രിയങ്ക ഗാന്ധിയെ വീഴ്ത്താന്‍ സാധിക്കാത്തതും വലിയ തലവേദനയാണ്. എന്നാല്‍ ഇതിനേക്കാളും വലിയ പ്രശ്‌നം യോഗിയുടെ ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ്.

ഇവര്‍ക്കെതിരെ യോഗിയുടെ പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നത്. യുപിയിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇവര്‍ സാമുദായിക പ്രശ്‌നമാക്കി മാറ്റി കലാപത്തിലേക്ക് കൊണ്ടുപോകുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വന്തം സംഘടന യോഗി പറഞ്ഞാല്‍ കേള്‍ക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമെന്ന പേരുള്ള യുപിക്ക് ഈ പ്രശ്‌നങ്ങള്‍ താങ്ങാവുന്നതിലും അപ്പുറമാണ്.

പിടിവിട്ട് യോഗി

പിടിവിട്ട് യോഗി

സ്വന്തം പാര്‍ട്ടിയില്‍ യോഗിക്കെതിരെ എംഎല്‍എമാര്‍ പടയൊരുക്കത്തിലാണ്. യോഗിയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം വെറും മറയാണെന്ന് ഇവര്‍ പറയുന്നു. അഴിമതി വര്‍ധിക്കുന്ന സംസ്ഥാനമാണ് യുപിയെന്നാണ് എംഎല്‍എമാര്‍ ഉന്നയിക്കുന്നത്. യോഗി നിയമിച്ച ഉദ്യോസ്ഥരില്‍ 95 ശതമാനവും അഴിമതിക്കാരാണെന്ന് ഹര്‍ദോയിയില്‍ നിന്നുള്ള എംഎല്‍എ ശ്യാം പ്രകാശ് പറയുന്നു. പലയിടത്തും കൈക്കൂലി കമ്മീഷനെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്നുണ്ട്. ഇതൊന്നും ഗൗരവത്തോടെ സര്‍ക്കാര്‍ കണ്ടിട്ടില്ലെന്നാണ് പരാതി.

യോഗിയുടെ വലംകൈ

യോഗിയുടെ വലംകൈ

യോഗിയുടെ വലംകൈയും ഹിന്ദു യുവവാഹിനി നേതാവുമായ സുനില്‍ സിംഗ് പാര്‍ട്ടി വിട്ടതാണ് പുതിയ പ്രശ്‌നം. ഇയാള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപിയെ തകര്‍ക്കുമെന്നാണ് ഇയാളുടെ വാദം. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെ യുപി സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് ഇയാള്‍ ഉന്നയിക്കുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സുനില്‍ സിംഗിനെ യുവ വാഹിനി പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് യോഗിയുമായി സുനില്‍ ഇടഞ്ഞത്.

ഹിന്ദു യുവ വാഹിനി ഭീഷണി

ഹിന്ദു യുവ വാഹിനി ഭീഷണി

ആദിത്യനാഥിന്റെ ഏറ്റവും വലിയ ഭീഷണി അദ്ദേഹം തന്നെ ഉ ണ്ടാക്കിയ സംഘടനയാണ്. യുപിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഹിന്ദു യുവ വാഹിനി ഒന്നാം സ്ഥാനത്താണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ചെറിയ തരത്തിലുള്ള ഹിന്ദു മുസ്ലീം തര്‍ക്കങ്ങള്‍ പോലും കലാപത്തിലേക്ക് ഇവര്‍ കൊണ്ടുപോകുകയാണ്. ഹിന്ദുവികാരത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൊരഖ്‌നാഥ് മഠവുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് തങ്ങളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചെന്നും പോലീസ് പറയുന്നു.

മുസ്ലീങ്ങള്‍ കൈവിടുന്നു

മുസ്ലീങ്ങള്‍ കൈവിടുന്നു

മുസ്ലീങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വരുന്നതോടെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവരാണ് ഇത് നേടാന്‍ സാധ്യതയുള്ളത്. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിലേക്ക് മുസ്ലീം വോട്ടുകള്‍ ഒഴുകുമെന്നാണ് സൂചന. പൗരത്വ നിയമ പ്രതിഷേധത്തില്‍ പ്രിയങ്ക മാത്രമാണ് മുന്നില്‍ നിന്ന് പ്രതിഷേധിച്ചത്. അഖിലേഷ് യാദവും മായാവതിയും പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. പ്രിയങ്കയുടെ പുതിയ രീതികള്‍ ആദിത്യനാഥിനെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്.

ഹിന്ദുക്കള്‍ക്കും മടുക്കുന്നു

ഹിന്ദുക്കള്‍ക്കും മടുക്കുന്നു

ഹിന്ദു യുവവാഹിനി എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നത് ഹിന്ദുക്കളിലെ വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ബ്രാഹ്മണ വിഷയങ്ങളിലാണ് ഇവര്‍ കൂടുതലും ഇടപെടുന്നത്. എന്നാല്‍ ദളിത്, ആദിവാസി പ്രശ്‌നങ്ങള്‍ ഇവര്‍ പരിഹരിക്കുന്നില്ല. അതിന് പുറമേ യുവ വാഹിനിയില്‍ നിന്ന് ഈ വിഭാഗം വലിയ അതിക്രമങ്ങളും നേരിടുന്നുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടെ രക്ഷകനെന്ന ആദിത്യനാഥിന്റെ ഇമേജിന് വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യോഗി പ്രതിരോധത്തില്‍

യോഗി പ്രതിരോധത്തില്‍

ഹിന്ദു യുവവാഹിനിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് യോഗി. സ്വന്തം സംഘടനയാണ് ഇത്. മറ്റൊരു കാര്യം യുവവാഹിനിയിലും വിഭാഗീയത രൂക്ഷമാണ്. കോണ്‍ഗ്രസ്, പ്രിയങ്കയും യോഗി ആദിത്യനാഥും തമ്മിലുള്ള മത്സരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ മാറ്റുന്നതും അദ്ദേഹത്തിന് ഗുണകരമല്ല. യുവവാഹിനിക്കെതിരെ പോലീസ് വിഭാഗം കടുത്ത ദേഷ്യത്തിലാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശക്തമായ നിര്‍ദേശവും പോലീസ് നല്‍കുന്നുണ്ട്. എന്നാല്‍ അനുനയത്തിനാണ് യോഗി ശ്രമിക്കുന്നത്.

ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!

English summary
yogi adityanath have 3 problems to solve in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X