കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസത്തേക്ക് വിദേശത്ത് കറങ്ങണ്ട: മന്ത്രിമാര്‍ക്ക് യോഗിയുടെ താക്കീത്, ലക്ഷ്യം തിരഞ്ഞെടുപ്പ്!

  • By Desk
Google Oneindia Malayalam News

ലഖ്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ആറ് മാസത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കാനാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദേശം. നവരാത്രി പൂജയുടെ ഭാഗമായി ഗൊരഖ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യോഗി ആദിത്യ നാഥിന്റെ കര്‍ശന നിര്‍ദേശം. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനായി ഓരോ എംപിമാരും കൂടുതല്‍ സമയം തങ്ങളുടെ മണ്ഡലങ്ങളില്‍ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ മാനസിക നില മാറുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളോട് ജനങ്ങള്‍ ഏത് തരത്തിലാണ് പ്രതികരിക്കുന്നത് എന്ന് അറിയുന്നതിന് കൂടി വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് നൂറ് ശതമാനം പ്രവര്‍ത്തനം കാഴ്ചവെക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

yogi-153986


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ എട്ട് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. പിന്നീട് 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെക്കാത്തിരുന്നത് മികച്ച വിജയമാണ്. എന്നാല്‍ യുപിയിലെ ഖൊരഖ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. അ‍ഞ്ച് തവണ യോഗി ആദിത്യനാഥ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിലാണ് പാര്‍ട്ടി ശക്തമായ പരാജയം ഏറ്റുവാങ്ങിയത്.

English summary
Yogi Adityanath to ministers: No trips abroad till Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X