കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ്: അഗാധമായ ദു:ഖം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്, കേസ് അതിവേഗ കോടതിയിലേക്ക് മാറ്റും

Google Oneindia Malayalam News

ലഖ്നൗ: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ മരണവാര്‍ത്ത കേട്ട് ഞാന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും കേസ് പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നെ രക്ഷിക്കൂ എന്ന് അവള്‍; സാധിച്ചില്ലെന്ന് കരഞ്ഞ് സഹോദരന്‍, നീതിവേണം... ഹൈദരാബാദ് മോഡലില്‍എന്നെ രക്ഷിക്കൂ എന്ന് അവള്‍; സാധിച്ചില്ലെന്ന് കരഞ്ഞ് സഹോദരന്‍, നീതിവേണം... ഹൈദരാബാദ് മോഡലില്‍

ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയത്. രാത്രി 11.40 ന് യുവതി മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ഉച്ചയോടെ ഉന്നാവിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ ഉന്നാവിലെത്തുന്നുണ്ട്.

yogi-

ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേ വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു യുവതിക്കെതിരെ ആക്രമണം ഉണ്ടായത്. ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പോലീസിന് പരാതി നല്‍കിയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണം ശക്തമാണ്.

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 14 കാരി, പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ അറസ്റ്റില്‍യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 14 കാരി, പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ അറസ്റ്റില്‍

English summary
Yogi Adityanath on unnao rape and murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X