കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മുടെ വീരന്മാർ എങ്ങനെ മുഗളന്മാരാകും?', മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി, ഇനി ശിവജി മ്യൂസിയം

Google Oneindia Malayalam News

ആഗ്ര: ഉത്തര്‍പ്രദേശിലെ ചരിത്രനഗരമായ ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി എന്നാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കി. നമ്മുടെ വീരന്മാര്‍ എങ്ങനെ മുഗളന്മാരാകും എന്ന് ചോദിച്ചാണ് യോഗി ആദിത്യനാഥ് പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അഖിലേഷ് യാദവിന്റെ കാലത്ത്

അഖിലേഷ് യാദവിന്റെ കാലത്ത്

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കാലത്താണ് മുഗള്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന ടൂറിസം വകുപ്പാണ് 141 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം നടത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച മ്യൂസിയത്തിന് ചില മിനുക്കു പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ന്യായീകരിച്ച് യോഗി

ന്യായീകരിച്ച് യോഗി

മൂന്ന് വര്‍ഷത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണത്തില്‍ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. അതില്‍ ഒന്നാണ് അലഹബാദിനെ പ്രയാഗ് രാജ് എന്നാക്കിയത്. ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മ്യൂസിയം ഇനി ചത്രപതി ശിവജി മഹാരാജിന്റെ പേരില്‍ അറിയപ്പെടും. നിങ്ങളുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത മനസ്‌കതയുടെ ഒരു ചിഹ്നങ്ങളും അവശേഷിക്കില്ല. ശിവാജി മഹാരാജാവാണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്.. ജയ് ഭാരത്- യോഗി ആദിത്യനാഥ് ട്വീറ്റില്‍ കുറിച്ചു.

മുഗള്‍ രാജവംശം

മുഗള്‍ രാജവംശം

2015ലാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ മ്യൂസിയം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. താജ്മഹലിന് സമീപത്തുള്ള ആറ് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മാണം ആരംഭിച്ചത്. ദില്ലയില്‍ നിന്ന് ഇവിടേക്ക് 2010 കിലോ മീറ്റര്‍ ദൂരമാണുള്ളത്. മുഗള്‍ രാജവംശത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് മ്യൂസിയം. മുഹള്‍ രാജവംശത്തിന്റെ സംസ്‌കാരം, പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, പാചകരീതി, വസ്ത്രങ്ങള്‍, മുഗള്‍ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും എന്നിങ്ങനെയാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

നിരവധി സ്മാരകങ്ങള്‍

നിരവധി സ്മാരകങ്ങള്‍

മുഗള്‍ രാജവംശം 1526-1540, 1555-1857 എന്നീ കാലഘട്ടങ്ങളിലാണ് ഇന്ത്യ ഭരിച്ചത്. താജ്മഹല്‍, ചെങ്കോട്ട എന്നിങ്ങനെ ആഗ്രയിലും ദില്ലിയിലും നിരവധി സ്മാരകങ്ങള്‍ നിര്‍മ്മിച്ചതിന്റെ പ്രധാന പങ്ക് മുഗള്‍ രാജവംശര്‍ക്കാണ്. പതിനാറാം നൂറ്റാണ്ടിലെ മറാത്ത യോദ്ധാവായ രാജാവായിരുന്ന ചത്രപതി ശിവാജി മഹാരാജ് മുഗളരോട് ജീവിതകാലം മുഴുവന്‍ യുദ്ധം ചെയ്തിരുന്നു.

Recommended Video

cmsvideo
കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ | Oneindia Malayalam
പ്രതിഷേധം

പ്രതിഷേധം

അതേസമയം, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. യോഗി സര്‍ക്കാര്‍ ചരിത്രത്തെ കളിപ്പാട്ടമയാണ് കാണുന്നതെന്ന് 2018ല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണ

മൃതദേഹങ്ങള്‍ക്കും ഇനി കൊവിഡ് ആന്റിജന്‍ ടെസ്റ്റ്..! പുതിയ ഉത്തരവ് ഇറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍മൃതദേഹങ്ങള്‍ക്കും ഇനി കൊവിഡ് ആന്റിജന്‍ ടെസ്റ്റ്..! പുതിയ ഉത്തരവ് ഇറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

തൊഴിലില്ലായ്മ അവസാനിക്കാന്‍ പോകുന്നില്ല.... മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധികള്‍!!തൊഴിലില്ലായ്മ അവസാനിക്കാന്‍ പോകുന്നില്ല.... മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധികള്‍!!

English summary
Yogi Adityanath plans to rename the Mughal Museum under construction in the historic city of Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X