കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫില്‍ കൈവച്ച് യോഗി: കര്‍ണ്ണാടക സര്‍ക്കാരിന് കണക്കിന് വിമര്‍ശനം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്!

Google Oneindia Malayalam News

ബെംഗളുരു: കര്‍ണ്ണാടകയിലെ ബീഫ് ഉപയോഗത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് അംഗീകാരം നല്‍കിയ കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഇത് രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് എതിരാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 2018ല്‍ കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥിന്‍റെ കര്‍ണ്ണാടക സന്ദര്‍ശനവും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുമെന്നത് ശ്രദ്ധേയമാണ്.

<strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ.. </strong>പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

<strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്</strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബീഫ് ഉപഭോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും അതില്‍ക്കൂടുലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മാധ്യമങ്ങളോടാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കര്‍ണ്ണാടകയിലെ ടിപ്പു സുല്‍ത്താന്‍ ജയന്തിയോട് പ്രതികരിച്ച യോഗി ആദിത്യനാഥ് കര്‍ണ്ണാടക അറിയപ്പെടുന്നത് ഭക്തിയും സാസ്കാരിക ധര്‍മപാലനത്തിന്റെ പേരിലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടിപ്പു സുല്‍ത്താന്റെയും മുഹമ്മദ് ആദില്‍ ഷായുടേയും ജന്മദിനം ആഘോഷിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച യോഗി ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നാണ് എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ഗുജറാത്തിലും ഹിമാചലലിലും

ഗുജറാത്തിലും ഹിമാചലലിലും

രാജ്യത്ത് ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള വേര്‍തിരിവുകള്‍ രാജ്യത്ത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും വികസനത്തിനുമ ദേശീയതയ്ക്കുമാണ് പ്രാധാന്യമെന്നും യോഗി കൂട്ടിച്ചേര്‍ക്കുന്നു. മോദി സര്‍ക്കാര്‍ ഇതേ ആശയങ്ങളുമായി മുന്നോട്ടുപോയതുകൊണ്ടാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.

ശ്രദ്ധ ക്രമസമാധാനത്തില്‍ മതി

ശ്രദ്ധ ക്രമസമാധാനത്തില്‍ മതി

കര്‍ണ്ണാടക സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുപിയിലെ ക്രമസമാധാന നില പരിശോധിക്കേണ്ടതുണ്ടെന്നാണ് മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ ചൂണ്ടിക്കാണിച്ചത്.

യോഗിയുടെ ആഗമനോദ്ദേശ്യം!!

യോഗിയുടെ ആഗമനോദ്ദേശ്യം!!


സമൂഹത്തില്‍ പിളര്‍പ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് യോഗി ആദിത്യനാഥ് കര്‍ണ്ണാടകയില്‍ എത്തിയതെന്നും ഇത് ബിജെപിയുടെ സവിശേഷതയാണെന്നും കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അദ്ദേഹം ഉത്തര്‍പ്രദേശിന്‍റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ക്രമസമാധാന നില മെച്ചപ്പെടുത്തണമെന്നും മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ നിര്‍ദേശിക്കുന്നു. കര്‍ണ്ണാടകയിലെ ഭരണം വിലയിരുത്തുന്നത് നീതിയുക്തമല്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Who Is Yogi Adityanath?| Oneindia Malayalam
അടുത്ത ലക്ഷ്യം കര്‍ണ്ണാടക!

അടുത്ത ലക്ഷ്യം കര്‍ണ്ണാടക!


ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം ഉറപ്പായതോടെ കര്‍ണ്ണാടകം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. 2018 ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തിവരുന്നതെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്.

English summary
Uttar Pradesh Yogi Adityanath on Thursday said nothing can be expected from the Karnataka government as Chief Minister Siddaramaiah himself gives approval to the consumption of beef, which depicts going against nation's ethics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X