Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ് ഇന്‍ ആക്ഷന്‍:സ്ത്രീകളെ തൊട്ടാല്‍ പണി പിന്നാലെ,ഗുണ്ടകള്‍ക്കും പണി

ലക്‌നൗ: സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉത്തര്‍പ്രദേശില്‍ റോമിയോ സ്‌ക്വാഡ്. സംസ്ഥാനത്തെ കോളേജുകള്‍, കടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ആന്റി റോമിയോ സ്‌ക്വാഡ് സേവനമനുഷ്ഠിക്കുക. ലക്‌നൗ സോണില്‍ വരുന്ന 11 ജില്ലകളില്‍ ആന്റി റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓരോ സംഘം പോലീസ് ഉദ്യോഗസ്ഥരാണ് സ്‌കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുക.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നിരത്തിലും തെരുവിലുമുണ്ടാകുന്ന അശ്ലീല കമന്റുകളും ഉപദ്രവവും ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിനും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുമാണ് ഐജി നിര്‍ദേശം നല്‍കിയത്.

up-22

സംസ്ഥാനത്തെ ക്രമസമാധാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി ഇക്കാര്യം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗുണ്ടാവിളയാട്ടം തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+