Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ഭരണാധികാരിക്ക് കീഴില്‍ കശ്മീര്‍ സമാധാനപൂര്‍ണമായിരുന്നു: മെഹബൂബക്കും ഒമറിനും വിമര്‍ശനം!

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്. കശ്മീര്‍ ഹിന്ദു ഭരണാധികാരിക്ക് കീഴിലായിരിക്കെ ശാന്തമായിരുന്നു. ചരിത്രം ആവര്‍ത്തിക്കണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഹിന്ദു ഭരണാധികാരി മാറിയതോടെ കശ്മീരിലെ ഹിന്ദുക്കള്‍ അധപതനത്തിന് സാക്ഷിയായെന്നുമാണ് യോഗി ആദിത്യനാഥിന്റെ വാദം. സിഖ് സമാഗമ പരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന.

കശ്മീരില്‍ ഹിന്ദു ഭരണാധികാരി ആയിരുന്നപ്പോള്‍ ഹിന്ദുക്കളും സിഖ് വംശജരും സുരക്ഷിതരായിരുന്നു. ഹിന്ദു ഭരണാധികാരി മാറിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് അധപതനത്തിന് സാക്ഷികളാവേണ്ടി വന്നുവെന്നാണ് യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന. എന്താണ് കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി? ഇപ്പോള്‍ സുരക്ഷിതരാണെന്ന് പറയാന്‍ അവിടത്തെ ജനങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇല്ല, നമ്മള്‍ ചരിത്രത്തില്‍ നിന്ന് പഠിക്കണം. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ അനുമതിയോടെ കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയത്തെ ശുചിമുറിയില്‍ എറിയേണ്ടതുണ്ടെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്രസിംഗിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥും കശ്മീരിനെക്കുരിച്ച് പരാമര്‍ശിക്കുന്നത്.

6-yogiadityanath4

കശ്മീരില്‍ യുവാക്കളുടെ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന രാജേന്ദ്ര സിംഗിന്റെ മരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് യോഗി ആദിത്യനാഥ് ഇപ്രകാരം പ്രതികരിച്ചിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മൗനം പാലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. കല്ലേറില്‍ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യം മോശമായിക്കഴിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ ശുചിമുറിയില്‍ പോകാന്‍ ഹുറിയത്തില്‍ നിന്ന് അനുമതി നേടണമെന്നും യോഗി പറയുന്നു. കശ്മീര്‍ താഴ് വരയില്‍ നടക്കുന്ന കൊലകള്‍ സൈന്യത്തിന്റെ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉള്ളതെന്നും യോഗി ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+