പ്രണയിനികളുടെ സാദാചാരലംഘനത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് യോഗി ആദിത്യനാഥിന്റെ സംഘടന
ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ സംഘടന യുവ വാഹിനി സദാചാര ഗുണ്ടകളായ സംഭവം വിവാദത്തിലായിരിക്കെ ഭാവിയിലും ഇത്തരം കാര്യങ്ങളിലിടപെടുമെന്ന് സംഘടനയുടെ മുന്നറിയിപ്പ്. പ്രണയത്തിന് തങ്ങള്‍ എതിരല്ല സദാചാര ലംഘനമുണ്ടായാല്‍ ഇനിയും ഇടപെടുമെന്ന് സംഘടനയുടെ ഭാരവാഹി പറഞ്ഞു.
മുറിയില്‍ ഇരിക്കുകയായിരുന്ന കാമുകിയെയും കാമുകനെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്തശേഷം പോലീസിന് കൈമാറിയത് കഴിഞ്ഞദിവസം വിവാദമായിരുന്നു. ഇവര്‍ മുസ്ലീങ്ങളായിരുന്നു എന്നത് സംഭവത്തിന് വര്‍ഗീയ സ്വഭാവമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ സദാചാരലംഘനമുണ്ടായാല് നോക്കിനില്‍ക്കില്ലെന്നാണ് സംഘടന ആവര്‍ത്തിക്കുന്നത്.

പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ ഇടപെട്ടത്. വാടകമുറിയിലിരുന്ന് അശ്ലീലത കാട്ടിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ തെറ്റില്ലെന്നും യുവവാഹിനി സംസ്ഥാന പ്രസിഡന്റ് പി കെ മാള്‍ അറിയിച്ചു. മുസ്ലീം യുവാവും ഹിന്ദു യുവതിയും ചേര്‍ന്നിരിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. അവര്‍ തന്നെയാണ് തങ്ങളെ വിവരം അറിയിച്ചതും.
തങ്ങള്‍ പ്രണയത്തിന് എതിരല്ല. എന്നാല്‍ സമൂഹത്തിലെ സദാചാരം സംരക്ഷിക്കും. മീററ്റില്‍ നടന്ന സംഭവം ജനങ്ങള്‍ക്ക് മനസിലാകും. ഇവ പോലീസിന്റെ ജോലിയാണെങ്കിലും പ്രാദേശിക സമൂഹം ആവശ്യപ്പെട്ടാല്‍ ഇടപെടാതിരിക്കാനാകില്ല. പൂവാലന്മാര്ക്കെതിരെയും തങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് പി കെ മാള്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications