കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിനികളുടെ സാദാചാരലംഘനത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് യോഗി ആദിത്യനാഥിന്റെ സംഘടന

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ സംഘടന യുവ വാഹിനി സദാചാര ഗുണ്ടകളായ സംഭവം വിവാദത്തിലായിരിക്കെ ഭാവിയിലും ഇത്തരം കാര്യങ്ങളിലിടപെടുമെന്ന് സംഘടനയുടെ മുന്നറിയിപ്പ്. പ്രണയത്തിന് തങ്ങള്‍ എതിരല്ല സദാചാര ലംഘനമുണ്ടായാല്‍ ഇനിയും ഇടപെടുമെന്ന് സംഘടനയുടെ ഭാരവാഹി പറഞ്ഞു.

മുറിയില്‍ ഇരിക്കുകയായിരുന്ന കാമുകിയെയും കാമുകനെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്തശേഷം പോലീസിന് കൈമാറിയത് കഴിഞ്ഞദിവസം വിവാദമായിരുന്നു. ഇവര്‍ മുസ്ലീങ്ങളായിരുന്നു എന്നത് സംഭവത്തിന് വര്‍ഗീയ സ്വഭാവമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ സദാചാരലംഘനമുണ്ടായാല്‍ നോക്കിനില്‍ക്കില്ലെന്നാണ് സംഘടന ആവര്‍ത്തിക്കുന്നത്.

yogiadityanath-7

പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ ഇടപെട്ടത്. വാടകമുറിയിലിരുന്ന് അശ്ലീലത കാട്ടിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ തെറ്റില്ലെന്നും യുവവാഹിനി സംസ്ഥാന പ്രസിഡന്റ് പി കെ മാള്‍ അറിയിച്ചു. മുസ്ലീം യുവാവും ഹിന്ദു യുവതിയും ചേര്‍ന്നിരിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. അവര്‍ തന്നെയാണ് തങ്ങളെ വിവരം അറിയിച്ചതും.

തങ്ങള്‍ പ്രണയത്തിന് എതിരല്ല. എന്നാല്‍ സമൂഹത്തിലെ സദാചാരം സംരക്ഷിക്കും. മീററ്റില്‍ നടന്ന സംഭവം ജനങ്ങള്‍ക്ക് മനസിലാകും. ഇവ പോലീസിന്റെ ജോലിയാണെങ്കിലും പ്രാദേശിക സമൂഹം ആവശ്യപ്പെട്ടാല്‍ ഇടപെടാതിരിക്കാനാകില്ല. പൂവാലന്മാര്‍ക്കെതിരെയും തങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് പി കെ മാള്‍ പറഞ്ഞു.

English summary
Yogi Adityanath’s Yuva Vahini after Meerut row: ‘Not against lovers, but will act against immorality’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X