Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍ ഖാന്‍ ഇന്ത്യവിട്ടാല്‍ അത്രയും ജനസംഖ്യ കുറയുമെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പുര്‍: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് നടന്‍ ആമിര്‍ഖാനെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇന്ത്യ വിടണമെന്നതാണ് ആമിര്‍ ഖാന്റെ ആഗ്രമഹമെങ്കില്‍ ആരും അദ്ദേഹത്തെ തടയില്ല. ഇന്ത്യയില്‍ അത്രയും ജനസംഖ്യ കുറഞ്ഞുകിട്ടിയതായി കരുതുമെന്നാണ് ആദിത്യനാഥിന്റെ പ്രതികരണം.

ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് പറയുന്ന ആമിര്‍ ഖാന്‍ ലോകത്തെ മറ്റേത് രാജ്യത്താണ് സഹിഷ്ണുതയുള്ളതെന്ന് പറയണം. ഐസിസ് തീവ്രവാദികള്‍ നടത്തുന്ന സഹിഷ്ണുതയെക്കുറിച്ചും ആമിര്‍ ഖാന്‍ പറയണമെന്ന് ഗോരഖ്പുര്‍ എംപിയായ ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ പരാമര്‍ശമാണ് ആമിര്‍ ഖാന്റെതെന്നും ആദിത്യനാഥ് ആരോപിച്ചു.

yogi-adityanath

ബിജെപിക്കുവേണ്ടി പതിവായി വിവാദ പ്രസ്താവന നടത്തുന്നയാളാണ് ആദിത്യനാഥ്. മുസ്ലീം വിശ്വാസികള്‍ക്കെതിരെ പലപ്പോഴും വര്‍ഗീയത കടന്ന പരാമര്‍ശവും എംപി നടത്താറുണ്ട്. ഇന്ത്യയിലെ മുസ്ലീം ജനസഖ്യ അപകടകരമായി വര്‍ധിക്കുകയാണെന്നും അതിന് തടയിടണമെന്നും ഈയിടെ ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

ആമിര്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ഷാനവാസ് ഹുസൈനും രംഗത്തെത്തി. ലോകത്ത് മറ്റേതൊരു രാജ്യത്തെക്കാളും മുസ്ലീങ്ങള്‍ സുരക്ഷിതരായി കഴിയുന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ പോയാലും അസഹിഷ്ണുതയുണ്ട്. ഇന്ത്യയാണ് അല്‍പംകൂടി മെച്ചപ്പെട്ട രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+