കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജയിച്ചാല്‍ ഹൈദരാബാദ് ഭാഗ്യനഗറാകും, യുപിയിലെ നയം തെലങ്കാനയിലും, പ്രഖ്യാപിച്ച് യോഗി!!

Google Oneindia Malayalam News

ഹൈദരാബാദ്: മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹൈദരാബാദിന്റെ പേര് മാറ്റം നിര്‍ദേശിച്ച് യോഗി ആദിത്യനാഥ്. ബിജെപി ഹൈദരാബാദില്‍ വിജയിച്ചാല്‍ പേര് മാറ്റുമെന്നും, ഭാഗ്യനാഗര്‍ എന്നാക്കി മാറ്റുമെന്നും യോഗി പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ തേരോട്ടം നടത്താന്‍ ബിജെപി കളത്തില്‍ ഇറക്കിയ സ്റ്റാര്‍ ക്യാമ്പയിനറാണ് യോഗി ആദിത്യനാഥ്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള വമ്പന്‍മാര്‍ തന്നെ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. തെലങ്കാന രാഷ്ട്ര സമിതിയും അസാദുദ്ദീന്‍ ഒവൈസിയും തമ്മിലുള്ള വര്‍ഗീയ സഖ്യമാണ് ഹൈദരാബാദിലെ വികസനം മുരടിപ്പിക്കുന്നതെന്നും യോഗി ആരോപിച്ചു.

1

എന്നോട് ചിലര്‍ ചോദിക്കുന്നു ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗര്‍ എന്നാക്കാന്‍ സാധിക്കുമോ എന്ന്, അത് സാധിക്കുമെന്നായിരുന്നു എന്റെ മറുപടി. ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി. അലഹബാദിന്റെ പേര് പ്രയാഗ് രാജെന്നാക്കി. ഇതെല്ലാം ബിജെപി അധികാരത്തില്‍ വന്ന ശേഷമാണ് സംഭവിച്ചത്. അങ്ങനെ നോക്കുമ്പോള്‍ എന്ത് കൊണ്ടും ഭാഗ്യനഗര്‍ എന്ന പേര് ഹൈദരാബാദിന് ചേരുമെന്നും യോഗി പറഞ്ഞു. അതേസമയം മുസ്ലീം-ഹിന്ദു വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് യോഗി നടത്തിയത്. ഒവൈസിയെ പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ അതേ അവതാരമാണെന്നും യോഗി വിശേഷിപ്പിച്ചു.

നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയും ഒവൈസിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരുന്നു. ബീഹാറില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ മജ്‌ലിസ് പാര്‍ട്ടിയുടെ ഒരു എംഎല്‍എ ഹിന്ദുസ്ഥാന്‍ എന്ന് പറയാന്‍ മടിച്ചു. അവര്‍ ജീവിക്കുന്നത് ഹിന്ദുസ്ഥാനിലാണ്, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന് പറയാന്‍ അവര്‍ മടിക്കുന്നുവെന്നും യോഗി പറഞ്ഞു. ബീഹാറിലെ എംഎല്‍എയായ അക്തറുല്‍ ഖാനെതിരെയായിരുന്നു യോഗിയുടെ പരാമര്‍ശം. എന്നാല്‍ ഭരണഘടന പ്രകാരം ഹിന്ദുസ്ഥാനല്ല ഭാരത് എന്നാണെന്നും അക്തറുല്‍ ഖാന്‍ മറുപടി നല്‍കിയിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന് പറയുന്നതിലല്ല, മറിച്ച് ഭരണഘടനയാണ് പ്രധാനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ഖാന്‍ പറഞ്ഞു.

അതേസമയം ഹൈദരാബാദിന്റെ മേയര്‍ തിരഞ്ഞെടുപ്പ് ഇതിനോടകം തന്നെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. ജലവിതരണം, വൈദ്യുതി എന്നിവയാണ് ഇവിടെയുള്ള ജനങ്ങളുടെ പ്രധാന വിഷയം. റോഹിങ്ക്യ മുസ്ലീങ്ങളും ഹിന്ദു-മുസ്ലീം ബന്ധവും തമ്മിലുള്ള വിവാദ പരാമര്‍ശങ്ങളാണ് കൂടുതലും പ്രചാരണങ്ങളില്‍ ഉയര്‍ന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി ഉറപ്പാണെന്ന് പോലീസും പറയുന്നു. പുറത്ത് നിന്ന് വന്നവര്‍ ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വോട്ടര്‍മാരില്‍ അവരില്‍ നിന്ന് രക്ഷിക്കാന്‍ ടിആര്‍എസ്സിനെ സഹായിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.

English summary
yogi adityanath says bjp should rename hyderabad to bhagya nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X