കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരു ഹിന്ദുവാണ്.... അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് യോഗി!!

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയിലെ മുസ്ലീം പള്ളി നിര്‍മിച്ച് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ഒരു യോഗി എന്ന നിലയിലും ഹിന്ദുവെന്ന നിലയിലും താനൊരിക്കലും മുസ്ലീം പള്ളിക്ക് വേണ്ടിയുള്ള ചടങ്ങില്‍ പങ്കെടുക്കില്ല. എന്നെ ആരും ക്ഷണിക്കില്ലെന്ന് അറിയാമെന്നും യോഗി വ്യക്തമാക്കി. എനിക്ക് എന്റേതായ വിശ്വാസങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായതും ഉണ്ട്. ഇത് രണ്ടും ലംഘിക്കപ്പെടാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ലെന്നും യോഗി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരു മതവുമായും പ്രശ്‌നമില്ലെന്നും യോഗി പറഞ്ഞു.

1

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam

ഇഫ്താറിലോ മറ്റ് മതപരമായ ചടങ്ങിലോ പങ്കെടുത്ത് മുസ്ലീം ആചാര പ്രകാരം തൊപ്പി ധരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ കപട മതേതരവാദികളാണ്. അതൊരിക്കലും മതേതരത്വമല്ല. ജനങ്ങള്‍ക്ക് അതറിയാമെന്നും യോഗി പറഞ്ഞു. തനിക്ക് ഒരു മതവിഭാഗവുമായും പ്രശ്‌നമില്ല. ആരുമായും മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ അകല്‍ച്ചയിലല്ല. എന്നാല്‍ യോഗിയെന്ന നിലയില്‍ ആണെങ്കില്‍ അയോധ്യയിലെ മുസ്ലീം പള്ളി നിര്‍മാണ ചടങ്ങുകള്‍ക്ക് ഞാന്‍ പോകില്ലെന്നും യോഗി വ്യക്തമാക്കി. എന്റെ വിശ്വാസ പ്രകാരം ജീവിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും യോഗി വ്യക്തമാക്കി.

മുസ്ലീം പള്ളിയുടെ നിര്‍മാണത്തിന്റെ ഭാഗമല്ല ഞാന്‍. അതുകൊണ്ടാണ് എന്നെ ആരും പള്ളിയുടെ ഉദ്ഘാടനത്തിനായി ക്ഷണിക്കാതിരിക്കുന്നത്. എനിക്ക് പോവാനും ആഗ്രഹമില്ല. എനിക്ക് പള്ളിയുടെ ചടങ്ങുകള്‍ക്കായി ക്ഷണം ലഭിക്കില്ലെന്നും യോഗി പറഞ്ഞു. അവരെന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. മുസ്ലീങ്ങള്‍ എന്നെ ക്ഷണിക്കുമെന്ന മിഥ്യാബോധമൊന്നും എനിക്കില്ല. അതേസമയം സുപ്രീം കോടതിയുടെ വിധി അംഗീകരിച്ച ഇഖ്ബാല്‍ അന്‍സാരിയെ ഞാന്‍ അഭിനന്ദിക്കുന്നു. അതില്‍ നിന്ന് ആളുകള്‍ക്ക് പ്രചോദനം നേടാനാവുമെന്നും യോഗി പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ കാരണമാണ്, മുസ്ലീമായിട്ടും അയോധ്യയില്‍ സുരക്ഷിതനായിരുന്ന് കേസ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ ഒരു ഹിന്ദുവിന് പാകിസ്താനിലോ അഫ്ഗാനിസ്ഥാനിലോ ക്ഷേത്രത്തിന് വേണ്ടി സുരക്ഷതിനായി പോരാടാന്‍ സാധിക്കുമോ. കപട മതേതരവാദമാണ് തീവ്രവാദത്തിന്റെയും കലാപങ്ങളുടെയും നക്‌സലിസത്തിന്റെയും ആധാരം. ക്ഷേത്ര നിര്‍മാണം ഇത്ര വൈകിപ്പിച്ചതിലൂടെ ഈ കപട മതേതരവാദികളുടെ മുഖംമൂടി അഴിച്ച് വീണിരിക്കുകയാണ്. കോണ്‍ഗ്രസാണ് ഇതിന് കാരണക്കാരെന്നും യോഗി കുറ്റപ്പെടുത്തി.

English summary
yogi adityanath says he will not attend mosque inaugration in ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X