ഉത്തര്‍ പ്രദേശില്‍ അഴിമതിയോ വര്‍ഗീയ കലാപങ്ങളോ ഉണ്ടാകില്ലെന്ന് പുതിയ മുഖ്യമന്ത്രി
ദില്ലി: വര്‍ഗീയ കലാപക്കേസുകളില്‍ ഉള്‍പ്പെട്ടയാണെന്ന പേരുദോഷമുള്ള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഭരണത്തിന്‍കീഴില്‍ യുപിയില്‍ അത്തരം സംഭവങ്ങളുണ്ടാകില്ലെന്ന് വ്യക്തമാക്കി. അഴിമതിയോ വര്‍ഗീയ കലാപങ്ങളോ ഉണ്ടാകിലെന്ന് താന്‍ ഉറപ്പുവരുത്തുമെന്ന് ലോക്‌സഭയിലാണ് ആദിത്യനാഥ് പ്രഖ്യാപിച്ചത്.
ഉത്തര്‍ പ്രദേശിനെ മികച്ച സംസ്ഥാനമാക്കാനാണ് നേതൃത്വം തന്നെ ചുമതലയേല്‍പ്പിച്ചത്. താനത് ഭംഗിയായി നിര്‍വഹിക്കും. ഉത്തര്‍ പ്രദേശ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിലെ സംസ്ഥാനമാക്കുമെന്നും ഗൊരഖ്പൂര്‍ എംപി കൂടിയായ ആദിത്യനാഥ് വ്യക്തമാക്കി. ലോക്‌സഭാ അംഗത്വം ആദിത്യനാഥ് ഇതുവരെ രാജിവെച്ചിട്ടില്ല.

ഉത്തര്‍ പ്രദേശിനെ മാതൃകാ സംസ്ഥാനമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ആദിത്‌നാഥ് വിടവാങ്ങല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മോദിയുടെ വികസന കാഴ്ചപ്പാടുകള്‍ ഉത്തര്‍ പ്രദേശില്‍ നടപ്പാക്കും. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഗുണ്ടാ പിരിവുകള്‍ ഇനി നടപ്പില്ല. ഒരു ബിസിനസുകാരനും ഇക്കാര്യത്തില്‍ ഭയം വേണ്ട. വ്യവസായികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ആദിത്യനാഥ് ലോക്‌സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications