കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിനെതിരെ ദളിത് പടയൊരുക്കം!! പ്രധാനമന്ത്രിക്ക് എംപിയുടെ കത്ത്, ഭൂമാഫിയക്ക് പിന്തുണ!!

Google Oneindia Malayalam News

ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ദളിത് എംപി‍ രംഗത്ത്. ദളിത് എംപിമാരായ സാവിത്രി ഫൂലെ, ഓംപ്രകാശ് രാജ്ഭർ എന്നിവർ യോഗി സർക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥതിനെതിരെയുള്ള പരാതികള്‍ ഉന്നയിച്ച് ദളിത് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. ഉത്തർപ്രദേശിലെ റോബർട്ട്സ് ഗഞ്ചിൽ നിന്നുള്ള ഛോട്ടേ ലാൽ ഖർവാറാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുള്ളത്. യോഗി ആദിത്യനാഥ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഓഫീസിൽ നിന്ന് ഇറക്കിവിട്ടെന്നും ദളിത് എംപി മോദിക്ക് അയച്ച കത്തില്‍ ആരോപിക്കുന്നുണ്ട്.

ബിജെപി എംപി കഴിഞ്ഞ മാസമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ പ്രധാന ചുമതലയിൽ ഇരിക്കുന്നവർക്കുമെതിരെ ആരോപണമുന്നയിച്ചുകൊണ്ട് കത്തയച്ചിട്ടുള്ളത്. സംസ്ഥാന ഭരണകൂടത്തിനെതിരെ ദളിതുകൾ‍ നടത്തിയ കലാപത്തില്‍ രണ്ട് ദളിതുകള്‍ കൊല്ലപ്പെട്ട സമയത്താണ് എംപി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. ഭൂമാഫിയ കൈവശപ്പെടുത്തിയ വനഭൂമി തിരികെപ്പിടിച്ച് കുറ്റവാളികൾക്കെതിരെയും തന്ന ആക്രമിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബിജെപിയുടെ ദളിത് എംപി ആവശ്യപ്പെടുന്നു.

 യോഗിക്കും സംസ്ഥാന നേതാക്കൾക്കും എതിരെ

യോഗിക്കും സംസ്ഥാന നേതാക്കൾക്കും എതിരെ

പരാതികളും പ്രശ്നങ്ങളും ബോധിപ്പിക്കുന്നതിന് വേണ്ടി രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ എത്തി. എന്നാൽ മുഖ്യമന്ത്രി വഴക്കുപറഞ്ഞ് ഓഫീസിൽ നിന്ന് പുറത്തിറക്കി വിടുകയായിരുന്നവെന്നാണ് എംപി കത്തില്‍ ആരോപിക്കുന്നത്. പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. മഹേന്ദ്രനാഥ് പാണ്ഡെയുമായും ഓര്‍ഗനൈസിംഗ് ജനറൽ സെക്രട്ടറി സുനിൽസ ബൻസാലുമായും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും അവർ തനിക്ക് പിന്തുണ പ്രഖ്യാപിക്കാതെ രാഷ്ട്രീയ എതിരാളികളുടെ പക്ഷം ചേരുകയായിരുന്നുവെന്നും എംപി ആരോപിക്കുന്നു. ഖർവാറിന്റെ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയിട്ടുണ്ട്.

 ദളിതനായതുകൊണ്ട്

ദളിതനായതുകൊണ്ട്

ഉത്തർപ്രദേശിൽ‍ ഭൂമാഫിയ സർക്കാർ ഭൂമി കൈവശപ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്നം ഉന്നയിച്ചപ്പോൾ പാർട്ടി നേതാക്കൾ തന്റെ വാക്കുകളേക്കാള്‍ രാഷ്ട്രീയ എതിരാളികളുടെ വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന ആരോപണമാണ് ഖര്‍വാർ ഉന്നയിക്കുന്നത്. ചാന്ദൗലി ജില്ലയിലാണ് സംഭവം. താൻ ദളിതനായതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള വിവേചനം നേരിടുന്നതെന്നും എംപി ആരോപിക്കുന്നു. തന്റെ നിയമസഭാ മണ്ഡലം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടേയും ജില്ലാ അധികൃതരുടേയും നിയന്ത്രണത്തിലാണെന്നും എംപി ആരോപിക്കുന്നു. ജില്ലാ മജിസ്ട്രേറ്റും എസ്എസ്പിയും തന്റെ വാക്കുകൾ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും തനിക്ക് നേരെ ആക്രമണമുണ്ടായെന്നും പരാതികൾ‍ പോലും പോലീസ് സ്വീകരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാണിക്കുന്നു.

 ആവശ്യം അക്രമികളുടെ അറസ്റ്റ്

ആവശ്യം അക്രമികളുടെ അറസ്റ്റ്

എസ്സി/എസ്ടി കമ്മീഷനിൽ‍ പരാതി നൽകിയെങ്കിലും ഒരു തരത്തിലുമുള്ള നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നും എല്ലാ തലത്തിലുമുള്ള വാതിലുകളിൽ മുട്ടിയെന്നും ഖർവാർ‍ ആരോപിക്കുന്നു. മറ്റ് വഴികൾ ഇല്ലാത്തതിനാലാണ് പ്രധാനമന്ത്രിയെ സമീപിക്കുന്നതെന്നും എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ ആക്രമിച്ചവർക്ക് നേരെ ഉടൻ നടപടി സ്വീകരിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെടുന്നു. ഭൂമാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ച് വനഭൂമി തിരിച്ചുപിടിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെടുന്നു. പരാതി പ്രധാനമന്ത്രിയ്ക്ക് പോയതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കൾ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലാണ്. തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്ന വീഡിയോ നേരത്തെ ഖർവാര്‍ പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ‍ വൈറലാവുകയും ചെയ്തിരുന്നു.

പ്രാദേശിക നേതാക്കളും ശത്രുപക്ഷത്ത്

പ്രാദേശിക നേതാക്കളും ശത്രുപക്ഷത്ത്

സംസ്ഥാനത്ത് നടക്കുന്ന അഴിമതി തുറന്നുകാണിക്കാന്‍ ശ്രമിക്കുമ്പോൾ പ്രാദേശിക ബിജെപി നേതാക്കളും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്നും ഖർവാർ‍ ആരോപിക്കുന്നു. മൂന്ന് വർ‍ഷത്തോളലമായി തന്റെ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന അഴിമതി ചൂണ്ടിക്കാണിച്ചിട്ടും നടപടി സ്വീകരിക്കാന്‍ സർക്കാര്‍ തയ്യാറായിട്ടില്ലെന്നും യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോള്‍ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും എംപി ചൂണ്ടിക്കാണിക്കുന്നു.

ബൊറാക്കെ ദ്വീപ് അടച്ചു പൂട്ടുന്നു; കാരണം കേട്ടാൽ‍ ഞെട്ടും.... ഒരു ദ്വീപിനും ഈ ഗതി വരുത്തരുതേ...!!!ബൊറാക്കെ ദ്വീപ് അടച്ചു പൂട്ടുന്നു; കാരണം കേട്ടാൽ‍ ഞെട്ടും.... ഒരു ദ്വീപിനും ഈ ഗതി വരുത്തരുതേ...!!!

മീനം രാശിയില്‍ ജനിക്കുന്ന പുരുഷന്മാർ ആകർഷണീയർ: ഈ രാശിക്കാരെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍!മീനം രാശിയില്‍ ജനിക്കുന്ന പുരുഷന്മാർ ആകർഷണീയർ: ഈ രാശിക്കാരെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍!

English summary
After Om Prakash Rajbhar and Savitri Bai Phule, yet another Dalit MP from the BJP has raised a banner of revolt against the Chief Minister Yogi Adityanath alleging insult, harassment and neglect of Dalit leaders in their own government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X