കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങിയെന്ന ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരാജയം നേരിട്ടതിനാലാണ് പ്രിയങ്ക ഇത്തരത്തിലൊരു വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെടുന്നത്. ഇത് പുളിക്കുന്ന മുന്തിരിയാണ്. അവരുടെ പാര്‍ട്ടി പ്രസിഡന്റിന് ഉത്തര്‍പ്രദേശ് നഷ്ടമായി. അതിനാലാണ് ദില്ലിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന് ഇങ്ങനെ ഒക്കെ പറയുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

<strong> തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി</strong> തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാറിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത് വന്നത്. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്തരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള മാധ്യമവാര്‍ത്തകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ആരോപിച്ചു.

finalup

സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും കുറ്റകൃത്യങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ബധിരരെപ്പോലെ നോക്കി നില്‍ക്കുകയാണ്. സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നതിനെതിരെ നേരത്തേയും പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചിരുന്നു.

<strong>കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്ന് ഡിഎംകെ; മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല</strong>കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്ന് ഡിഎംകെ; മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല

English summary
Yogi Adityanath slams Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X