കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണ്.... പൊതുഭാഷയെ പിന്തുണച്ച് യോഗി, വിമര്‍ശകര്‍ക്ക് മറുപടി!!

Google Oneindia Malayalam News

ദില്ലി: ഹിന്ദിയെ പൊതുഭാഷയാക്കാനുള്ള അമിത് ഷായുടെ ആഹ്വാനത്തെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന് യോഗി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ഹിന്ദി സഹായിക്കും. ഹിന്ദി പ്രാദേശിക ഭാഷയ്‌ക്കൊപ്പം പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ അത് ഗംഭീരമാകും. തമിഴ്‌നാട് സ്വദേശിക്ക് ദില്ലിയില്‍ ജോലി ചെയ്യാന്‍ അവകാശമില്ലേ? അവര്‍ക്ക് ലഖ്‌നൗവിലോ ഭോപ്പാലിലോ ജോലി ചെയ്യാം. ഹിന്ദി പഠിച്ചാല്‍ അവര്‍ക്ക് നിരവധി ഓപ്ഷനുകള്‍ ജോലി കാര്യങ്ങളില്‍ ഉണ്ടാവുമെന്നും ആദിത്യനാഥ് പറയുന്നു.

1

ഹിന്ദി നിരവധി പ്രാദേശിക ഭാഷകള്‍ക്കൊപ്പം ദേശീയ ഭാഷയായി നിലനില്‍ക്കുന്നുണ്ടെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി. നമ്മളുടെ മാതൃഭാഷയെയും, രാജ്യത്തെ പ്രതിനിധീകരിക്കുന്ന എന്തിനെയും ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്. ഇംഗ്ലീഷിന് പുറമേ മറ്റെതെങ്കിലുമൊരു പ്രാദേശിക ഭാഷ ഉപയോഗിക്കാമെന്ന് കോടതികള്‍ തീരുമാനിക്കണം. തമിഴ്‌നാട്ടില്‍ തമിഴിനൊപ്പം ഇംഗ്ലീഷും പഠിക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ ഇത് മലയാളമാണ്. ഇതുപോലെ ഹിന്ദിയും ഇംഗ്ലീഷുമെന്ന രീതിയാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

മഹാത്മാഗാന്ധി പറഞ്ഞത് ഹിന്ദി നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണെന്നാണ്. അത് നന്നായിരിക്കും. അതിനെ പ്രോത്സാപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആദിത്യനാഥ് പറഞ്ഞു. അതേസമയം അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് ഡിഎംകെ അടക്കമുള്ള കക്ഷികള്‍ ആരോപിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. പ്രാദേശിക ഭാഷയ്ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് പറഞ്ഞത്. ഞാന്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്നാണ് വരുന്നത്. ചിലര്‍ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അത് അവരുടെ തീരുമാനമാണ്. പക്ഷേ ഞാന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ കൃത്യമായി കേള്‍ക്കണമെന്നും അമിത് ഷാ പറഞ്ഞു.

 മധ്യപ്രദേശില്‍ മൂന്ന് തട്ടിലായി ബിജെപി, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു, നീക്കങ്ങള്‍ ഇങ്ങനെ മധ്യപ്രദേശില്‍ മൂന്ന് തട്ടിലായി ബിജെപി, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു, നീക്കങ്ങള്‍ ഇങ്ങനെ

English summary
yogi adityanath supports amit shah on hindi as uniting face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X