യുപിയില്‍ വീണ്ടും യോഗി യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, വേദിയില്‍ പ്രധാനമന്ത്രിയും
ലക്‌നൗ: ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ് ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്.
ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ യോഗി ആദിത്യനാഥിന്റെ വസതി സന്ദര്‍ശിച്ചു, അവരില്‍ പലര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്.

ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഇത്തവണ യുപി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ചയാണ് ബിജെപി നിയമസഭാംഗങ്ങള്‍ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.കാണ്‍പൂര്‍ ദേഹത്ത് നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ യുപി സര്‍ക്കാരില്‍ മന്ത്രിമാരായി - ഭോഗ്‌നിപൂരില്‍ നിന്നുള്ള രാകേഷ് സച്ചന്‍, സിക്കന്ദ്രയില്‍ നിന്നുള്ള അജിത് പാല്‍, അക്ബര്‍പൂരില്‍ നിന്ന് പ്രതിഭ ശുക്ല എന്നിവരാണ് അവര്‍.
സുരേഷ് ഖന്ന, സതീഷ് മഹാന, ശ്രീകാന്ത് ശര്‍മ്മ, ബ്രിജേഷ് പഥക്, സിഎച്ച് ലക്ഷ്മി നാരായണന്‍, ജിതിന്‍ പ്രസാദ, മഹേന്ദ്ര സിംഗ്, കേശവ് പ്രസാദ് മൗര്യ, ഡോ ദിനേശ് ശര്‍മ്മ , സന്ദീപ് സിംഗ് , ഭൂപേന്ദര്‍ സിംഗ് , ബേബി റാണി മൗര്യ, ആശിഷ് പട്ടേല്‍ , സഞ്ജയ് നിഷാദ് ,സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, നന്ദി, എ കെ ശര്‍മ്മ ,സൂര്യ പ്രതാപ് ഷാഹി, ബല്‍ദേവ് ഔലാഖ് എന്നിവരാണ് ഇന്ന് സത്യപ്രജിജ്ഞ ചെയ്യുന്ന മറ്റുള്ളവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിംഗും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സിസിടിവികളും ഡ്രോണുകളും വിന്യസിച്ചു, അതേസമയം സിവില്‍ പോലീസിലെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെയും (പിഎസി) 7,000 ഉദ്യോഗസ്ഥരും ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ (എടിഎസ്) അംഗങ്ങളും വേദിയില്‍ നിയോഗിച്ചിട്ടുണ്ട്.
Recommended Video
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രമെഴുതി. 1985 ന് ശേഷം യുപിയില്‍ അധികാരം നിലനിര്‍ത്തുന്ന ആദ്യ പാര്‍ട്ടിയായി ബി ജെ പി മാറി. വ്യാഴാഴ്ച, ആദിത്യനാഥിന്റെ നിയമനം സ്ഥിരീകരിച്ച ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍, പാര്‍ട്ടിയുടെ രണ്ട് സഖ്യകക്ഷികളായ അപ്നാ ദള്‍ ( സോനേലാല്‍ ) , നിഷാദ് പാര്‍ട്ടി എന്നിവയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications