കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാര്‍ മദ്രസകള്‍ക്ക് കുരുക്കിടുന്നു; ഗ്രാന്റുകള്‍ നിര്‍ത്തി

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചില മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തിവച്ചു. ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് നടപടി. 46 എയ്ഡഡ് മദ്രസകള്‍ക്കുള്ള ഗ്രാന്റാണ് നിര്‍ത്തിവച്ചത്.

Yogi

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമതലയേറ്റ ഉടനെ ഉത്തര്‍ പ്രദേശിലെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം തുടങ്ങിയിരുന്നു. 560 എയ്ഡഡ് മദ്രസകളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചു. ഇതില്‍ 46 എണ്ണം ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

46 മദ്രസകള്‍ക്കുള്ള ഗ്രാന്റുകള്‍ രണ്ടു മാസമായി നിര്‍ത്തിയിട്ട്. ബിജെപി മറ്റു മതങ്ങളെ ആദരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. അതിന് വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും ബഹുമാനിക്കും. എന്നാല്‍ ബിജെപിക്ക് അതിന് കഴിയില്ല. പതിനാറ് ജില്ലകളിലെ മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ അവസാനിപ്പിച്ചതെന്നും ഗുലാം നബി പറഞ്ഞു.

English summary
Yogi Adityanath govt stops grant to 46 madrassas in Uttar Pradesh; Congress slams BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X