കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 മീറ്റര്‍ ദൂരം, യോഗി എത്തിയത് ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍, തന്ത്രം വിജയിച്ച് ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെറും 200 മീറ്റര്‍ ദൂരം താണ്ടിയെത്തിയാണ് യോഗി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് വീട്ടിലാണ് യോഗി എത്തിയത്. ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒരാളേ ഉള്ളൂ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നത്. കേന്ദ്ര നിര്‍ദേശം നേരത്തെ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരുന്നു.

1

ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയും ആര്‍എസ്എസ് നേതാവും കൂടിക്കാഴ്ച്ചയ്ക്ക് എത്തിയിരുന്നു. മെയില്‍ കേശവ് പ്രസാദ് മൗര്യയുടെ മകന്റെ വിവാഹം നടന്നിരുന്നു. അന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ട് മൗര്യ വീട്ടില്‍ വെച്ച് നടത്തിയ വിരുന്നില്‍ പങ്കെടുക്കുകയാണ് ഇവര്‍ ചെയ്തതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഈ വിരുന്ന് കഴിഞ്ഞതിന് പിന്നാലെ ഉപമുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയും ചേര്‍ന്ന് ലഖ്‌നൗവിലെ ബിജെപി ഓഫീസിലെത്തി.

യുപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗും ചടങ്ങിനുണ്ടായിരുന്നു. 20 സീനിയര്‍ നേതാക്കളും കുറച്ച് മന്ത്രിമാരും ഈ യോഗത്തിനെത്തി. മന്ത്രിസഭയിലും സര്‍ക്കാരിലും മാറ്റം വേണമെന്ന് കേന്ദ്ര നേതൃത്വത്തിന് ആവശ്യമുണ്ട്. യോഗിക്കെതിരെ ഉപമുഖ്യമന്ത്രിമാരും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് യോഗി നടത്തിയത്. നേരത്തെ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര അമിത് ഷായെയും ജെപി നദ്ദയെയും യോഗി കണ്ടിരുന്നു. യുപിയില്‍ ജനപ്രീതിയുടെ കാര്യത്തില്‍ വലിയ ഇടിവ് യോഗിക്ക് സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

യോഗി കൊവിഡ് കൈകാര്യം ചെയ്ത വിധം വളരെ മോശമാണെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പല നേതാക്കള്‍ക്കും അദ്ദേഹത്തെ വിളിച്ചാല്‍ കിട്ടുകയോ കാണാനോ സാധിക്കുന്നില്ലെന്നാണ് പരാതി. നേരത്തെ നിയമ മന്ത്രി ബ്രിജേഷ് പഥക്കിന്റെ കത്തും പുറത്തുവന്നിരുന്നു. ആരോഗ്യ മേഖല തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ബിജെപി നേതൃത്വം യോഗി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം മന്ത്രിസഭാ പുനസംഘടനയാണ് കേന്ദ്രത്തിന്റെ മുന്നിലുള്ളത്. പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ എകെ ശര്‍മ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് തന്നെയാണ് സൂചന.

English summary
yogi adityanath visited deputy keshav prasad maurya's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X