കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ സന്ദർശനത്തിൽ കൈനിറയെ സമ്മാനം,യോഗി താജ്മഹൽ സന്ദർശിച്ചു, കൂടെ നിരവധി പദ്ധതികളും..

താജ്മഹലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കത്തികയറുമ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ് മഹൽ സന്ദർശിച്ചു.

  • By Ankitha
Google Oneindia Malayalam News

ആഗ്ര: താജ്മഹലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കത്തികയറുമ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിച്ചു. ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയെ തുടർന്നാണ് യോഗിയുടെ തിരക്കു പിടിച്ചുള്ള സന്ദർശനം

പഠിക്കാൻ കുട്ടികൾ റെഡി, സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, സർവെഫലം പുറത്ത്പഠിക്കാൻ കുട്ടികൾ റെഡി, സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, സർവെഫലം പുറത്ത്

yogi

ഉത്തർപ്രദേശിലെ മുൻ ബിജെപി മുഖ്യമന്ത്രിമാരാരും ഇതുവരെ താജ്മഹൽ സന്ദർശിച്ചിട്ടില്ല. ആദ്യമായാണ് യുപി മുഖ്യമന്ത്രി താജ്മഹൽ സന്ദർശിക്കുന്നത്. 30 മിനിറ്റാകും യോഗി താജ്മഹലിൽ ചെലവഴിക്കുക. ഷാജഹാൻ ചക്രവർത്തിയുടേയും ഭാര്യ മുംതാസിന്റേയും ശവകുടീരങ്ങൾ സന്ദർശിക്കും.

 ജ്യേഷ്ഠന്‍ യുപി മുഖ്യമന്ത്രി അനുജൻ അതിര്‍ത്തി കാക്കുന്ന സൈനികൻ, യോഗിയുടെ കുടുംബ ചിത്രം ഇങ്ങനെ... ജ്യേഷ്ഠന്‍ യുപി മുഖ്യമന്ത്രി അനുജൻ അതിര്‍ത്തി കാക്കുന്ന സൈനികൻ, യോഗിയുടെ കുടുംബ ചിത്രം ഇങ്ങനെ...

370 കോടിയുടെ വികസന പദ്ധതി

370 കോടിയുടെ വികസന പദ്ധതി

370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം യോഗി നിർവഹിച്ചു. കൂടാതെ ആഗ്ര കോട്ടയിൽ നിന്ന് താജ്മഹലിലേയ്ക്കുള്ള പ്രത്യേക പാത സ‍ഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

 ടൂറിസ്റ്റ് ബുക്ക് ലെറ്റിൽ നിന്ന് നീക്കി

ടൂറിസ്റ്റ് ബുക്ക് ലെറ്റിൽ നിന്ന് നീക്കി

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് താജ്മഹൽ. സംസ്ഥാന സർക്കാരിന്റെ ടൂറിസം ബുക്ക് ലെറ്റിൽ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

 ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

ബിജെപി നേതാവ് സംഗീത് സോമിന്റെ താജ്മഹലിനെ കുറിച്ചുള്ള പ്രസ്താവന വൻ വിവാദമായിരുന്നു. വിവാദത്തെ തടയിടാനാണ് യോഗിയുടെ താജ്മഹൽ സന്ദർശനം.

ഷാജഹാന്റെ ശവകുടീരം സന്ദർശിക്കും

ഷാജഹാന്റെ ശവകുടീരം സന്ദർശിക്കും

താജ്മഹല്‍ സന്ദർശിക്കുന്ന യോഗി , ഷാജഹാന്‍ പാര്‍ക്കിലും സന്ദര്‍ശനം നടത്തും. ഷാജഹാന്റെയും പത്നി മുംതാസിന്റേയും ശവകൂടീരങ്ങൾ സന്ദർശിക്കും. 30 മിനിറ്റാകും അവിടെ ചെലവിടുക.

താജ്മഹാലിൽ മിനുക്ക് പണികൾ

താജ്മഹാലിൽ മിനുക്ക് പണികൾ

17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച താജ്മഹലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നു നേരത്തെ യോഗി പറഞ്ഞിരുന്നു. യമുനയില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് ഇതിന് കേടുപാട് സംഭവിക്കാന്‍ കാരണം. താജ്മഹലിന്റെ തടി കൊണ്ടുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതിന് സമീപത്തെ നദിയില്‍ നിന്ന് യമുനയില്‍ വെള്ളം എത്തിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ

സംഗീത് സോമിന്റെ വിവാദ പരാമര്‍ശം ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് പെട്ടെന്നുള്ള യോഗിയുടെ താജ്മഹലിൽ സന്ദർശനമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നുണ്ട്

English summary
Yogi Adityanath picked up the broom today as he arrived at the spectacular Taj Mahal in Agra amid a series of controversial statements by some leaders and ministers from his party, the BJP,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X