കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യക്ക് ദീപാവലി സമ്മാനങ്ങളൊരുങ്ങുന്നു, യോഗി ഇന്ന് എത്തും, വരുന്നത് വന്‍ പദ്ധതികള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ വികസന കുതിപ്പൊരുക്കാന്‍ യോഗി സര്‍ക്കാര്‍. ദീപാവലി സമ്മാനമായി നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യയിലെത്തും. അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയടക്കം ഒരുങ്ങുകയാണ് അയോധ്യയില്‍. യോഗി ഇതിന്റെ പ്രഖ്യാപനം നടത്തും. ഒരു ഡസനില്‍ അധികം പദ്ധതികളാണ് വരുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ദീപാവലിക്കായി നഗരത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത് സരയൂ നദിക്കരയില്‍ ആറ് ലക്ഷത്തോളം മണ്‍ചെരാതുകളാണ് ഒരുക്കുന്നത്. ഒരേസമയം ഇത് തെളിഞ്ഞ് കത്തും.

1

രാമനായും സീതയായും ലക്ഷ്മണനായും വേഷമിട്ട് നടീ നടന്‍മാര്‍ നദിക്കരയില്‍ പുഷ്പക വിമാനത്തില്‍ വന്നിറങ്ങും. പുഷ്ങ്ങളാല്‍ അലങ്കരിച്ച ഈ വിമാനത്തിലുള്ളവരെ ഗവര്‍ണറും ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗിയും ചേര്‍ന്ന് സ്വീകരിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഇവിടെ ആഘോഷങ്ങള്‍ ആരംഭിക്കും. സാകേത് കോളേജില്‍ വെച്ച് ശ്രീരാമന്റെ കിരീട ധാരണ ചടങ്ങ് നടക്കും. ഇതിന് ശേഷം കാല്‍നടയായി നദിക്കരയിലേക്ക് പോകും. അഞ്ച് കിലോമീറ്ററോളം ദൂരം നടന്നാണ് ഇവര്‍ നദിക്കരയിലെത്തുക. രാമായണത്തെ അടിസ്ഥാനമാക്കി പതിനൊന്ന് നിശ്ചല ദൃശ്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

ഗുരുകുല ശിക്ഷ, രാമന്‍-സീത വിവാഹം, കേവാത് പ്രസംഗം, രാം ദര്‍ബാര്‍, ശബ്രി-രാം മിലാപ്, ലങ്കാദഹനം, എന്നിവയടക്കമുള്ള വിഷയങ്ങളാണ് നിശ്ചല ദൃശ്യങ്ങളുടെ ഭാഗമാകുക. സരയൂ നദിക്കരയ്ക്ക് പുറമേ പുതിയ രാമക്ഷേത്രം ഉയരുന്ന രാമജന്മഭൂമിയിലും ആഘോഷങ്ങളുണ്ട്. ഇവിടെ 110000 മണ്‍ചെരാതുകളാണ് വൈകീട്ട് തെളിയിക്കുക. ചടങ്ങിന് ആഢംബരമേകാന്‍ സൂര്യാസ്തമയത്തിന് ശേഷം സരയൂ നദിയില്‍ വമ്പനൊരു ആരതിയും നടക്കുന്നുണ്ട്. നിരവധി പദ്ധതികള്‍ ഇപ്പോള്‍ അയോധ്യയെ ലക്ഷ്യമിട്ട് നടക്കുന്നുണ്ട്. കുറച്ചെണ്ണം മുഖ്യമന്ത്രി കൂടുതലായി പ്രഖ്യാപിക്കുമെന്ന് യുപിയിലെ അഡീഷണല്‍ ചീഫ് സെക്രട്ടരിവ അവനീഷ് അവസ്തി പറഞ്ഞു.

അയോധ്യയില്‍ വലിയ ഒരുപാട് കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്. ആഗോള തലത്തിലുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായി അയോധ്യയെ മാറ്റാനാണ് ബിജെപിയും യുപി സര്‍ക്കാരും ഒരുങ്ങുന്നത്. ദീപാവലി സമ്മാനമായി യോഗി അയോധ്യക്ക് ഈ പദ്ധതികള്‍ സമര്‍പിക്കുമെന്ന് അവസ്തി പറയുന്നു. ആധുനിക തരത്തിലുള്ള സ്വിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഒപ്പമുണ്ടാകും. സരയൂ നദിയുടെ ശുചിത്വത്തെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 3.47 കോടി രൂപയ്ക്ക് അന്താരാഷ്ട്ര രാംലീല സെന്ററും അയോധ്യയില്‍ നിര്‍മിക്കുന്നു. ഭജന്‍ സെന്റര്‍, ക്യൂന്‍ ഹിയോ മെമ്മോറിയല്‍ പാര്‍ക്ക്, രാം കഥ ഗാലറി, രാം കഥ പാര്‍ക്ക്, രാം കി പൈഡിയുടെ മോഡി പിടിക്കല്‍ എന്നിയും പ്രഖ്യാപിക്കുന്നുണ്ട്. ആധുനിക തരത്തിലുള്ള ബസ് സ്റ്റാന്‍ഡ്, മള്‍ട്ടി ലെവല്‍ പാര്‍ട്ടിക്കിംഗ്, റോഡുകളുടെ നവീകരണം, ഫുട്പാത്തുകള്‍ എന്നിവയും യോഗി പ്രഖ്യാപിക്കും.

Recommended Video

cmsvideo
ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

English summary
yogi adityanath will announce grand projects for ayodhya as diwali gift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X