കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ക്ഷണിച്ച് റിസപ്ഷന്‍; കൊറോണ എല്ലാം മുടക്കി, ഒടുവില്‍ യോഗിബാബു ചെയ്തത്...

  • By Desk
Google Oneindia Malayalam News

ചെന്നൈ: വളരെ പെട്ടെന്നായിരുന്നു തമിഴ് ഹാസ്യതാരം യോഗി ബാബുവിന്റെ വിവാഹം. അധികമാരെയും പങ്കെടുപ്പിക്കാതെ ചടങ്ങ് നടന്നു. റിസപ്ഷന്‍ ഗംഭീരാക്കാന്‍ പദ്ധതിയിടുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരിട്ട് ക്ഷണിച്ചിരുന്നു യോഗി ബാബു. ഏപ്രില്‍ ഒമ്പതിനാണ് റിസപ്ഷന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിസപ്ഷന്‍ നടന്നില്ല. ഒടുവില്‍ യോഗി ബാബു തീരുമാനം മാറ്റി.

y

സിനിമകള്‍ മുടങ്ങിക്കിടക്കുന്നത് മൂലം പ്രയാസത്തിലായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുകയിരുന്നു അദ്ദേഹം. 1250 ബാഗ് ധാന്യമാണ് യോഗി ബാബു ഇന്ന് വിതരണം ചെയ്തത്. സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ വളരെ പ്രയാസത്തിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമാ സംഘടന ഫെഫ്‌സിയുടെ അധ്യക്ഷന്‍ ആര്‍കെ സെല്‍വമണി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഒട്ടേറെ പ്രമുഖ നടന്‍മാരും നടിമാരും സഹായവുമായി എത്തി. നടന്‍ അജിത്ത് 25 ലക്ഷമാണ് ഫെഫ്‌സിക്ക് കൈമാറിയത്. 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും അദ്ദേഹം കൈമാറുകയും ചെയ്തു.

ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍

രാജ്യം മൊത്തം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മന്ത്രിമാരും എംപിമാരും മറ്റു ജനപ്രതിനിധികളുമെല്ലാം സാമ്പത്തിക സഹായം പ്രഖ്യാപിച്ചുവരികയാണ്. പല സംസ്ഥാനങ്ങളിലും ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചു. 20 ലക്ഷം രൂപ നയന്‍താര നല്‍കിയിരുന്നു. ഐശ്വര്യ രാജേഷ് ഒരു ലക്ഷം നല്‍കി. രജനികാന്ത്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, കാര്‍ത്തി എന്നിവരും സിനിമാ സംഘടനയ്ക്ക് സഹായം നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷമാണ് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്. എംപിമാരുടെ ഫണ്ട് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത് വഴി 7900 കോടി രൂപ സ്വരൂപിക്കും. നേരത്തെ പല സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വെട്ടിക്കുറച്ചത്.

English summary
Yogi Babu's wedding reception cancelled; distributes 1250 bags of rice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X