'പ്രതികളെ വിധിക്കുന്നതും ശിക്ഷിക്കുന്നതും യോഗി തന്നെ'; യുപി മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഒവൈസി
കച്ച്: പ്രയാഗ്‌രാജ് അക്രമത്തിലെ മുഖ്യപ്രതിയുടെ വീട് തകർത്ത സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്നു എന്നും. പ്രതികളെ വിധിക്കുന്നതും ശിക്ഷിക്കുന്നതും യോഗി ആണെന്നും ഒവൈസി പറഞ്ഞു. ഗുജറാത്തിലെ കച്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.
ജൂൺ 10ന് പ്രയാഗ്‌രാജിൽ നടന്ന അക്രമത്തിന്റെ മുഖ്യസൂത്രധാരൻ ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച ആണ് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഡിഎ) തകർത്തത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവും ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ പിതാവുമാണ് ജാവേദ് മുഹമ്മദ്. കഴിഞ്ഞ വർഷം കേന്ദ്രത്തിന്റെ വിവാദമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ പ്രധാനിയായിരുന്നു ഫാത്തിമ. പ്രയാഗ്‌രാജിലെ അക്രമത്തിൽ ഫാത്തിമക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ അനധികൃത ആയുധങ്ങളും ചില പോസ്റ്ററുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പൊളിക്കുന്നതിന് മുന്നോടിയായി ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

"12 ബോർ നിയമവിരുദ്ധ പിസ്റ്റളും 315 ബോർ പിസ്റ്റളും വെടിയുണ്ടകളും കോടതിക്കെതിരെ ആക്ഷേപകരമായ അഭിപ്രായങ്ങൾ കാണിക്കുന്ന ചില പോസ്റ്ററുകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്," പ്രയാഗരാജ് സീനിയർ സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തറയിലും ഒന്നാം നിലയിലും അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് വീടിന് പുറത്ത് നോട്ടീസ് പതിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളുടെ വീട് പൊളിക്കുന്നത്. മെയ് മാസത്തിൽ അയച്ച പൊളിക്കൽ ഉത്തരവിന് മറുപടി നൽകുന്നതിൽ ഇയാൾ പരാജയപ്പെട്ടതായും നോട്ടീസിൽ അവകാശപ്പെട്ടു.
റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
അതിനിടെ അധികാരികൾ ചട്ടങ്ങൾ പാലിച്ചില്ലെന്നും പൊളിച്ചത് നിയമവിരുദ്ധമായാണെന്നും ആരോപിച്ച് മുഹമ്മദിന്റെ അഭിഭാഷകൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു. തകർത്ത വീടിന്റെ ഉടമ മുഹമ്മദ് അല്ലെന്നും അനധികൃത നിർമാണത്തിന് നോട്ടീസ് ലഭിച്ചിട്ടില്ലാത്ത ഭാര്യയുടെ പേരിലാണ് വീടെന്നും ഈ കത്തിൽ പറയുന്നു. അതേ സമയം പുറത്താക്കപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയുടെ നബി വി രുദ്ധ പ്രസ്താവനയിൽ വെള്ളിയാഴ്ച ഉച്ച നിസ്ക്കാരം കഴിഞ്ഞ് ഉത്തർ പ്രദേശിന്റെ ചില ഭാ ഗങ്ങളിൽ വൻ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ ഭാ ഗമായി വിവിധ ജില്ലകളിൽ നിന്ന് മുന്നൂറോളം പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications