യോഗിയുടെ മന്ത്രിസഭ ഒരുങ്ങുന്നു, മന്ത്രിസ്ഥാനം ഇവര്‍ക്ക് മാത്രം, ഇക്കാര്യങ്ങളും പരിഗണിക്കും
ദില്ലി: ഉത്തര്‍പ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. യോഗി 2.0 സര്‍ക്കാരില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന. പഴയ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാകും ഈ സര്‍ക്കാരെന്നാണ് സൂചന. യോഗി ആദിത്യനാഥിന് പുതിയ സര്‍ക്കാരില്‍ വലിയ ആധിപത്യമുണ്ടാവും. ഇത്തവണ ഗൊരഖ്പൂരില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ താല്പര്യങ്ങള് കൂടി പരിഗണിച്ചാണ് മന്ത്രിമാരെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുകയാണ്. 1985ന് ശേഷം യുപില് അധികാര തുടര്‍ച്ച ലഭിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതോടൊപ്പം അഞ്ച് വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവാണ് അദ്ദേഹം.

യോഗിക്ക് താല്പര്യമുള്ള നേതാക്കളെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ നിര്‍ദേശിക്കുമെന്നാണ് സൂചന. കേന്ദ്രത്തേക്കാള്‍ യോഗി ടച്ചുള്ള മന്ത്രിസഭയുണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. അന്തിമ പട്ടികയ്ക്ക് ദേശീയ നേതൃത്വം അനുമതി നല്‍കും. ഉപമുഖ്യമന്ത്രി സ്ഥാനത്തിലും ഇത്തവണ വ്യത്യാസമുണ്ടായേക്കും. ദിനേശ് ശര്‍മയും കേശവ് പ്രസാദ് മൗര്യയും ഉണ്ടാകില്ലെന്നാണ് സൂചന. കേശവ് പ്രസാദ് മൗര്യ ഇത്തവണ തോറ്റിരുന്നു. സിരാതുവില്‍ 7337 വോട്ടിനാണ് മൗര്യ തോറ്റത്. ഇത് ബിജെപി ക്യാമ്പിനെ മൊത്തത്തില്‍ ബാധിച്ചിരുന്നു. എസ്പിയുടെ പല്ലവി പട്ടേലാണ് അദ്ദേഹത്തെ വീഴ്ത്തിയത്.
നിയമ മന്ത്രിയായ ബ്രജേഷ് പഥക്കിന് ഇത്തവണ വലിയ റോള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്നാണ് ബ്രജേഷ് പഥക് വിജയിച്ചത്. മുന്‍ ഇഡി ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിംഗ് മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. ലഖ്നൗവില്‍ സരോജിനി നഗറില്‍ നിന്നാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. കന്നിയങ്കം കൂടിയായിരുന്നു. രാജേശ്വറിനൊപ്പം ബേബി റാണി മൗര്യയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി അടുപ്പമുള്ള ആര്‍കെ ശര്‍മയ്ക്ക് വലിയ റോള്‍ ഇത്തവണയുണ്ടാവുമെന്നും സൂചനയുണ്ട്. മുന്‍ പോലീസ് കമ്മീഷണറും ദളിത് മുഖവുമായ അസിം അരുണ്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നയാളാണ്. കനോജില്‍ നിന്നാണ് വിജയിച്ചത്.
കഴിഞ്ഞ തവണത്തെ വിവാദ മുഖങ്ങള്‍ക്കൊന്നും സീറ്റ് നല്കാന് സാധ്യതയില്ല. ഇത്തവണയും ജാതിസമവാക്യങ്ങള്‍ കൃത്യമായി നിലനിലനിര്ത്തിയാണ് ബിജെപി മന്ത്രിസഭ രൂപീകരിക്കുക. ഒപ്പം മികച്ച പ്രകടനം നടത്തിയവരെ മാത്രമേ വീണ്ടും പരിഗണിക്കൂ. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തില്‍ നിന്നും ബിജെപിക്ക് സീറ്റ് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാതി സമവാക്യം കൃത്യമാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ഉപ്പാണ്. അതേസമയം ബിജെപിക്കൊപ്പം ഉറച്ച് നിന്ന സഖ്യകക്ഷികളായ അപ്നാ ദളിനും നിഷാദ് പാര്‍ട്ടിക്കും ഇത്തവണ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാവും. എത്ര മന്ത്രിമാരാണെന്ന് പക്ഷേ വ്യക്തമല്ല. ബിജെപിയുടെ സൗജന്യ റേഷന്‍, ക്രമസമാധാന പാലനം എന്നിവ ജനങ്ങള്‍ക്കിടയില്‍ ക്ലിക്കായ കാര്യങ്ങളാണ്. ഇത് വീണ്ടും തുടരാന്‍ സാധ്യതയുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications