കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപി കള്‍ച്ചര്‍ ഇവിടെ നടപ്പില്ല;സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യ നാഥ്,ബിജെപിയ്ക്ക് പരിഗണന!!

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ സുരക്ഷ വെട്ടിക്കുറച്ച് മുഖ്യയമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. ഇവര്‍ക്ക് പുറമേ ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ്, ശിവപാല്‍ യാദവ് എന്നിവരുടേയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്. വിഐപി കള്‍ച്ചര്‍ ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് എടുത്തുനീക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ ബിജെപി നേതാക്കളായ വിനയ് കട്യാര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ് ഇസഡ് കാറ്റഗറിയായി ഉയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്റലിജന്‍സ് എഡിജി, എഡിജി സു (സെക്യൂരിറ്റി)കമ്മറ്റി യോഗത്തിലാണ് സുരക്ഷ വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ധാരണയായത്. ഇതോടെ ശനിയാഴ്ച രാത്രി മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

yogi-adityanath

151 വിഐപികളില്‍ 46 പേരുടെ സുരക്ഷയാണ് യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുള്ളത്. ഇതില്‍ 101 പേരുടെ സുരക്ഷ പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടുണ്ട്. ബിഎസ്പി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ എംപി സതീഷ് ചന്ദ്ര മിശ്രയും സുരക്ഷ പൂര്‍ണ്ണമായി പിന്‍വലിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷയാണ് മിശ്രയ്ക്കുണ്ടായിരുന്നത്. മുന്‍ ചീഫ് സെക്രട്ടറി, രണ്ട് സമാജ് വാദി പാര്‍ട്ടി എംഎല്‍സി അഷു മാലിക്, അതുല്‍ പ്രധാന്‍, എന്നിവര്‍ക്കും സുരക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്.

ജീവനക്കാരെ നിയോഗിക്കുന്നത് സ്റ്റാറ്റസിന്റെ ഭാഗമാണെന്നും വിഐപികള്‍ക്കല്ല ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സുരക്ഷ ജീവനക്കാരെ നിയോഗിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം.

English summary
In a sudden move, Uttar Pradesh government took away or downgraded security cover of several opposition leaders, including former chief ministers Mulayam Singh Yadav, Akhilesh Yadav and Mayawati and Samajwadi Party MPs Dimple Yadav and Ram Gopal Yadav and SP leaders like Shivpal Yadav and Azam Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X