കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വ്യാപക റെയ്ഡ്; മുസ്ലീങ്ങള്‍ക്കെതിരെ ആദ്യ ചുവടുമായി യോഗി ആദിത്യനാഥ്

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: യോഗി ആദിത്യനാഥെന്ന കടുത്ത വര്‍ഗീയവാദി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാകുന്നതോടെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സൂചന നല്‍കി മുഖ്യമന്ത്രിയുടെ ആദ്യ നടപടിയെന്നോണം സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ കടുത്ത നടപടി ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാനമെമ്പാടുള്ള അറവുശാലകള്‍ പടിപടിയായി അടച്ചുപൂട്ടാനാണ് ശ്രമം. മുസ്ലീം വിഭാഗമാണ് ഭൂരിപക്ഷം അറവുശാലകളും നടത്തുന്നത്. മുസ്ലീങ്ങള്‍ തന്നെയാണ് പ്രധാന ഉപഭോക്താക്കളും. അതുകൊണ്ടുതന്നെ ആദിത്യനാഥിന്റെ നടപടി പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും നടപടിയുമായി അധികൃതര്‍ മുന്നോട്ടു നീങ്ങുകയാണ്.

yogi-adityanath

ഗാസിയാബാദിലും അലഹാബാദിലുമുള്ള പല അറവുശാലകളും പൂട്ടിക്കഴിഞ്ഞു. അനധികൃത സ്ഥാപനങ്ങളാണ് പൂട്ടുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നതെങ്കിലും ഒരു തരത്തിലുള്ള ഇളവുകളും അറവുശാല ഉടമസ്ഥര്‍ക്ക് നല്‍കേണ്ടെന്നാണ് തീരുമാനം. ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ കൊല്ലന്ന നടപടി തടയുന്നതിന്റെ ഭാഗമായാണിത്.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ താമസിക്കുന്ന സ്ഥലങ്ങളില്‍ നേരത്തെ അറവുശാലകള്‍ പ്രാദേശിക കലഹത്തിന് ഇടവരുത്തിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ കടടുത്ത നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധികാരത്തിലെത്തിയതോടെ ഹിന്ദു സംഘടനകളും അറവുശാലകള്‍ക്കെതിരെ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Yogi effect Raids on illegal meat shops, slaughterhouses in Ghaziabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X