ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു! ഹിന്ദു ആഘോഷദിവസങ്ങളിൽ മദ്രസകളും അടഞ്ഞുകിടക്കും...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു | Oneindia Malayalam

  ലഖ്നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ റംസാൻ അവധി വെട്ടിക്കുറച്ച് യോഗി സർക്കാർ. ഹിന്ദു ആഘോഷദിവസങ്ങളിൽ അവധി നൽകിയാണ് റംസാൻ അവധി വെട്ടിക്കുറച്ചത്. മദ്രസകളിലെ ആകെ അവധി ദിവസങ്ങൾ 92ൽ നിന്നും 86ആയി ചുരുക്കുകയും ചെയ്തു.

  പ്രമുഖരായ മൂന്ന് വാർത്താ അവതാരകർ ലോക്സഭ സീറ്റിന് വേണ്ടി ശ്രമിക്കുന്നു? സൂചന നൽകി കെ സുരേന്ദ്രൻ...

  ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....

  യുപി മദ്രസാബോർഡ് കഴിഞ്ഞദിവസം പുറത്തിറക്കിയ കലണ്ടറിലാണ് അവധിദിവസങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നത്. ആകെ അവധിദിവസങ്ങൾ 86 ആയി കുറച്ചതിനെ സ്വാഗതം ചെയ്യുന്ന മുസ്ലീം മതനേതാക്കൾ, റംസാൻ അവധി വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

  ഹിന്ദു ആഘോഷങ്ങൾ...

  ഹിന്ദു ആഘോഷങ്ങൾ...

  യുപി മദ്രസാ ബോർഡിന്റെ പുതിയ കലണ്ടർ പ്രകാരം മഹാനവമി, ദസറ, ദീപാവലി, രക്ഷാബന്ധൻ, ബുദ്ധപൗർണ്ണമി, മഹാവീർ ജയന്തി എന്നീ ആഘോഷദിവസങ്ങളിലും അവധിയാണ്. യുപിയിലെ 16461 മദ്രസകൾ ഈ ദിവസങ്ങളിൽ അടഞ്ഞുകിടക്കും. ഇതുകൂടാതെ നബിദിനത്തിന് രണ്ട് ദിവസവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒരു ദിവസം മാത്രമായിരുന്നു അവധി.

  മാറ്റങ്ങൾ...

  മാറ്റങ്ങൾ...

  പുതിയ അദ്ധ്യയന വർഷം മുതൽ മദ്രസകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവർത്തനസമയം. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും. പുതിയ കലണ്ടർ പ്രകാരം ഡിസംബർ 26 മുതൽ ജനുവരി അഞ്ച് വരെയാണ് ശൈത്യകാലത്തെ അവധി.

  വെട്ടിച്ചുരുക്കി...

  വെട്ടിച്ചുരുക്കി...

  ഹിന്ദു ആഘോഷദിവസങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ റംസാനിലെ അവധി ദിവസങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തു. ആകെ അവധി ദിവസങ്ങൾ 92ൽ നിന്ന് 86 ആക്കിയും കുറച്ചു. എന്നാൽ റംസാൻ അവധി വെട്ടിച്ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

  ആലോചിക്കണമായിരുന്നു....

  ആലോചിക്കണമായിരുന്നു....

  ആരെ അവധി ദിവസങ്ങൾ വെട്ടിക്കുറച്ചതിനെ സ്വാഗതം ചെയ്ത മതനേതാക്കൾ, റംസാൻ അവധി കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. റംസാനിലെ അവധിദിവസങ്ങൾ വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കണമെന്ന് സാമൂഹിക പ്രവർത്തകയായ താഹിറ ഹസൻ ആവശ്യപ്പെട്ടു.

   ആർഎസ്എസ് സ്കൂളുകളും...

  ആർഎസ്എസ് സ്കൂളുകളും...

  എല്ലാവരും എല്ലാ ആഘോഷങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്, അതിനാൽ ഹിന്ദു ആഘോഷദിവസങ്ങളിൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇതേപോലെ മുസ്ലീം ആഘോഷദിവസങ്ങളിൽ ആർഎസ്എസ് സ്കൂളുകൾക്കും ശിശുമന്ദിരങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും താഹിറ ഹസൻ പറഞ്ഞു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  yogi government cuts ramzan holidays and announced holidays for hindu festival days.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്