കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാര്‍ താക്കൂറുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നു, സര്‍വേ പുറത്ത്, എഎപിയുടെ നീക്കം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പ്രതിക്കൂട്ടിലാക്കി ആംആദ്മി പാര്‍ട്ടിയുടെ ജാതി സര്‍വേ. യോഗി സര്‍ക്കാര്‍ താക്കൂര്‍ വിഭാഗത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും വിശ്വസിക്കുന്നു. 68000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചാണ് എഎപി സര്‍വേ നടത്തിയത്. യുപിയില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു എന്ന് തെളിയിക്കുന്നതാണ് എഎപിയുടെ നീക്കങ്ങള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള സഞ്ജയ് സിംഗാണ് സര്‍വേ പുറത്തുവിട്ടത്.

1

യോഗി സര്‍ക്കാര്‍ ജാതി നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ പറഞ്ഞു. 28 ശതമാനം ഇതിനെ എതിര്‍ത്തു. ഒമ്പത് ശതമാനം പേര്‍ ഒന്നും പറയാനില്ലെന്നാണ് പ്രതികരിച്ചത്. യോഗി സര്‍ക്കാര്‍ മറ്റ് വിഭാഗങ്ങളോട് വിവേചനപൂര്‍വം പെരുമാറുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. യോഗി താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. താക്കൂര്‍ അനുകൂല നിലപാടുകള്‍ നേരത്തെ തന്നെ യോഗി സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സംസ്ഥാന ബ്രാഹ്മണ വിരോധം ശക്തമായി യോഗി സര്‍ക്കാര്‍ നേരിടുന്നുമുണ്ട്.

Recommended Video

cmsvideo
യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍

വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലയടക്കമുള്ള വിഷയങ്ങള്‍ യോഗിയെ ബ്രാഹ്മണവിരുദ്ധനാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം തങ്ങളുടെ സര്‍വേ അവസാനിപ്പിക്കാന്‍ പോലീസില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് എഎപി ആരോപിച്ചു. അവര്‍ ഞങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ടു. സര്‍വേ നടത്തിയ ഏജന്‍സിക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് തീരുമാനിച്ചത്. യുപിയിലെ എല്ലാ ഭാഗത്തേക്കും കോളുകള്‍ പോയിരുന്നു.അവിടെയൊക്കെ ഞങ്ങള്‍ സര്‍വേ നടത്തുമായിരുന്നു. പോലീസ് ഞങ്ങളെ തടഞ്ഞിരുന്നില്ലെങ്കില്‍ സര്‍വേ ഇതിലും വലിയ രീതിയില്‍ ജനങ്ങളിലേക്ക് എത്തുമായിരുന്നുവെന്ന് എഎപി പറഞ്ഞു.

എഎപിയുടെ ബാനറില്‍ അല്ല ഈ സര്‍വേ നടന്നത്. ഏതെങ്കിലും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വരരുത് എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. സര്‍വേയുടെ പ്രസക്തി തന്നെ അപ്പോള്‍ നഷ്ടപ്പെടും. അതുകൊണ്ട് കൃത്യമായ ആധികാരികതയോടെയാണ് സര്‍വേ നടത്തിയതെന്നുംഎഎപി വ്യക്തമാക്കി. യുപി പോലീസ് അജ്ഞാതരായ ആള്‍ക്കാര്‍ക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ചിലയിടങ്ങളില്‍ റെയ്ഡും നടന്നിട്ടുണ്ട്. അതേസമയം എഎപി ഗ്രൗണ്ട് പൊളിറ്റിക്‌സ് ശക്തമാക്കിയ സാഹചര്യത്തില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. ശക്തമായി തന്നെ ബിജെപി ഇതിനെ നേരിട്ടേക്കും.

English summary
yogi government working for thakur community only reveals aap survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X