Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിൽ താരം യോഗി ആദിത്യനാഥ്..ഫേസ്ബുക്കിൽ അഖിലേഷ് യാദവ്

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ വലിയ റാലികളിലും റോഡ്‌ഷോകളിലും അവരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ അപ്പപ്പോൾ തന്നെ വോട്ടർമാർക്കിടയിൽ എത്തിച്ചിരുന്നു. ദേശീയ രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന യു പിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടേയും നേതാക്കൾ ഓൺലൈൻ പ്രചരണം കൊഴുപ്പിക്കുകയാണ്.

Uttar Pradesh

അതേസമയം തിരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ നേതാക്കളുടോ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകൾ. ട്വിറ്ററിൽ ഫോളോവേഴ്സിന്റെ കാര്യത്തിൽ മുൻപന്തിയിൽ യോഗി ആദിത്യനാഥാണ്. 2022 ജനുവരി 1-ന് യോഗി ആദിത്യനാഥിന് ട്വിറ്ററിൽ 1,73,79,413 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഫെബ്രുവരി 20-ഓടെ ഇത് 1,77, 13, 658 ആയി ഉയർന്നു. വെറും 51 ദിവസത്തിനുള്ളിൽ, യോഗിയുടെ ട്വിറ്റർ ഫോളോവേഴ്‌സ് 3,34, 245 വർദ്ധിച്ചു - പ്രതിദിനം 6,550-ലധികം ഫോളോവേഴ്‌സ് ആണ് വർധിച്ചത്.

ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

2022 ജനുവരി ഒന്നിന് എസ്പി നേതാവ് അഖിലേഷ് യാദവിന് ട്വിറ്ററിൽ 1,39,0,422 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഫെബ്രുവരി 20-ന് ഫോളോവേഴ്‌സിന്റെ എണ്ണം 1, 59, 4, 422 ആയി വർദ്ധിച്ചു. വെറും 51 ദിവസത്തിനുള്ളിൽ അഖിലേഷ് യാദവിന് 2,04,000 ട്വിറ്റർ ഫോളോവേഴ്‌സിനെ ലഭിച്ചു.

അതേസമയം ട്വിറ്ററിൽ 45, 14, 516 ഫോളോവേഴ്‌സ് മാത്രം ഉണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം 20 ആയപ്പോഴേക്കും 46,00,373 ആയി വർദ്ധിച്ചു. 51 ദിവസത്തിനുള്ളിൽ മൊത്തം 85,857 ട്വിറ്റർ ഫോളോവേഴ്‌സിനേയും ലഭിച്ചു.

ഫേസ്ബുക്കിൽ യോഗി ആദിത്യനാഥിന് 60 ലക്ഷത്തിലേറെ ഫോളോവേഴ്‌സും അഖിലേഷിന് 70 ലക്ഷത്തിലധികം ഫോളോവേഴ്‌സും പ്രിയങ്ക ഗാന്ധിക്ക് 40 ലക്ഷത്തിലധികം ഫോളോവേഴ്‌സുമുണ്ട്. മായാവതിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക വെരിഫൈഡ് പേജില്ല.

Recommended Video

cmsvideo
    UP Elections 2022 : യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+