'ബുൾഡോസർ സംസാരിക്കില്ല; അത് നന്നായി പ്രവർത്തിച്ച് കാണിച്ച് തരും', അഖിലേഷിന് യോഗിയുടെ മറുപടി
ലഖ്നൗ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 'ബാബ ബുൾഡോസർ' എന്ന് വിളിച്ച് പരിഹസിച്ചതിന് മറുപടിയുമായി യോ ഗി. 'ബുൾഡോസർ സംസാരിക്കില്ല' എന്നാൽ അത് നന്നായി പ്രവർത്തിച്ച് കാണിച്ച് തരും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുപിയിലെ ഗാസിപൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
"ഞങ്ങളുടെ ബുൾഡോസർ സംസാരിക്കുകയില്ല, പക്ഷേ അത് നന്നായി പ്രവർത്തിക്കും. ഞങ്ങൾ അധികാരത്തിൽ വന്നതിന് ശേഷം ഞങ്ങളുടെ വികസനവും ബുൾഡോസറും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും." ആദിത്യനാഥ് പറഞ്ഞു. മാർച്ച് 10ന് ശേഷം സമാജ്‌വാദി പാർട്ടി നേതാക്കളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനാണ് യുപിയിലെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത മുൻ സർക്കാരിന് ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ സമയമില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ആദ്യമാണ് അഖിലേഷ് യാദവ് യോഗി ആദിത്യനാഥിനെതിരെ "ബാബ ബുൾഡോസർ" എന്ന പരിഹാസം ഉന്നയിച്ചത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ "ബാബ" തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും അഖിലേഷ് പറഞ്ഞു. "യോ ഗി ആദിത്യനാഥ് എല്ലാത്തിന്റെയും പേര് മാറ്റി. ഇതുവരെ ഞങ്ങൾ അദ്ദേഹത്തെ "ബാബ മുഖ്യമന്ത്രി" എന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഇന്ന് പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളിലൊന്ന് അദ്ദേഹത്തെ "ബാബ ബുൾഡോസർ" എന്നാണ് വിളിച്ചിരുന്നത്. വോട്ടെടുപ്പ് നടക്കുന്ന സമയം സർക്കാർ മാറും, "ഇങ്ങനെയായിരുന്നു അഖിലേഷിന്റെ വാക്കുകൾ.
അതേ സമയം യുപിയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പോടെ ആറ് ഘട്ടം തിരഞ്ഞെടുപ്പും കഴിഞ്ഞു. ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിവയാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന പ്രധാന മണ്ഡലങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയ പ്രമുഖരും ഇന്നലെ ഇവിടെ നിന്ന് ജനവിധി തേടിയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും, മാർച്ച് 10 നാണ് വോട്ടെണ്ണുൽ നടക്കുക.












Click it and Unblock the Notifications