കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപകാരികളോടും ഗുണ്ടകളോടുമൊപ്പം എന്തിനാണ് നില്‍ക്കുന്നത്? പ്രിയങ്ക ഗാന്ധിക്കെതിരെ യോഗി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. കലാപകാരികളോട് എന്തിനാണ് സഹതാപം കാട്ടുന്നത് എന്നും നിരന്തരമായി ജനം നിരസിച്ചവര്‍ വീണ്ടും പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

നിങ്ങളുടെ സ്വത്തുക്കള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തവരോട് എന്തിനാണ് ഇത്രയും സഹതാപം. രാജ്യത്തിന്റെ പൊതുസ്വത്തും സമാധാനവും സുരക്ഷയും നശിപ്പിക്കുന്ന കലാപകാരികളോടും ഗുണ്ടകളോടുമൊപ്പം എന്തിനാണ് നില്‍ക്കുന്നത് എന്നാണ് ആദിത്യനാഥിന്റെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

up

ജനങ്ങള്‍ എല്ലാം കാണുന്നും മനസ്സിലാക്കുന്നുമുണ്ട്. നിരന്തരമായി ജനം പുറന്തളളിയിട്ടും പ്രീണന രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അതില്‍ അവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. സമാധാനം സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അത് പൂര്‍ണമായും നിറവേറ്റുമെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പൗരത്വ പ്രക്ഷോഭങ്ങളില്‍ പരിക്കേറ്റവരുടെ വീടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മീററ്റിലും മുസഫര്‍ നഗറിലും പ്രിയങ്ക ഗാന്ധിയെത്തി. നേരത്തെ മീററ്റിലേക്കുളള യാത്രയില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പോലീസ് തടഞ്ഞിരുന്നു. ഇക്കുറി പോലീസ് അറിയാതെയായിരുന്നു പ്രിയങ്കയുടെ യാത്ര. പോലീസ് അതിക്രമങ്ങളെ അപലപിച്ച പ്രിയങ്ക ഗാന്ധി താന്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

English summary
Yogi slams Priyanka for visiting families affected during anti-CAA stir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X